
മദീന: ഏഴു പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്ലൈനാസ്. ഡിസംബര്‍ ഒന്നു മുതല്‍ മദീനയില്‍ നിന്ന് ഏഴു പുതിയ സര്‍വീസുകള്‍ കൂടി തുടങ്ങും.
റിയാദിലും ജിദ്ദയിലും ദമ്മാമിലും ഫ്ലൈനാസിന് നേരത്തെ ഓപ്പറേഷന്‍സ് ഹബ്ബുകളുണ്ട്. മദീന വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് ഹബ്ബ് തുറക്കുന്നതോടെ സൗദിയില്‍ നാലു ഓപ്പറേഷന്‍ ഹബ്ബുകളുള്ള വിമാനകമ്പനിയായി ഫ്ലൈനാസ് മാറും. മദീന വിമാനത്താവളത്തിലെ പുതിയ ഓപ്പറേഷന്‍സ് ബേസില്‍ നിന്നാണ് ഡിസംബര്‍ മുതല്‍ അഞ്ച് വിദേശ നഗരങ്ങളിലേക്കും രണ്ട് ആഭ്യന്തര നഗരങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ദുബൈ, ഒമാന്‍, ബാഗ്ദാദ്, അസ്താംബൂള്‍, അങ്കാറ എന്നിവിടങ്ങളിലേക്കും അബഹ തബൂക്ക് എന്നീ ആഭ്യന്തര നഗരങ്ങളിലേക്കുമാണ് മദീനയില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ ഫ്ലൈനാസ് സര്‍വീസ് തുടങ്ങുക. നിലവില്‍ റിയാദ്, ജിദ്ദ, ദമ്മാം, കെയ്‌റോ എന്നിവിടങ്ങളിലേക്ക് മദീനയില്‍ നിന്ന് ഫ്‌ലൈനാസ് സര്‍വീസ് നടത്തുന്നുണ്ട്. പുതിയ ഏഴ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടിാകുമ്പോള്‍ മദീനയില്‍ നിന്ന് ഫ്ലൈനാസ് സര്‍വീസുള്ള ഡെസ്റ്റിനേഷനുകള്‍ 11 ആകും.
Read Also- അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍
യുകെയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ; സ്പെഷ്യൽ ഓഫറുമായി എയർ ഇന്ത്യ
യുകെ ഉൾപ്പെടെ യൂറോപ്പിലെ അഞ്ച് നഗരങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത റൂട്ടുകളിൽ വൻ കിഴിവ് വാഗ്ദാനം ചെയ്ത് എയർഇന്ത്യ. കോപ്പൻഹേഗൻ (ഡെൻമാർക്ക്), ലണ്ടൻ ഹീത്രൂ (യുകെ), മിലാൻ (ഇറ്റലി), പാരീസ് (ഫ്രാൻസ്), വിയന്ന (ഓസ്ട്രിയ) എന്നിവിടങ്ങളിലേക്ക് 40000 രൂപയുണ്ടെങ്കിൽ പോയി വരാം എന്നാണ് എയർ ഇന്ത്യ പറയുന്നത്. വൺ വേ മാത്രം തെരഞ്ഞെടുക്കുകയാണെങ്കിൽ 25000 രൂപയാണ് നിരക്ക് എന്ന് കമ്പനി ഒരു ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ 14 വരെ സ്പെഷ്യൽ ഫെയർ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം. ഡിസംബർ 15 വരെയുള്ള യാത്രയ്ക്കായി മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു എന്നും പ്രസ്താവനയിൽ പറയുന്നു. എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ വഴിയും അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സീറ്റുകൾ പരിമിതമാണ് അതിനാൽ തന്നെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ ലഭ്യമെന്നും എയർലൈൻ അറിയിച്ചു.
നിലവിൽ, ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും യൂറോപ്പിലെ ഈ അഞ്ച് നഗരങ്ങളിലേക്ക് എയർ ഇന്ത്യ എല്ലാ ആഴ്ചയും 48 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളാണ് നടത്തുന്നത്. വ്യത്യസ്ത നഗരങ്ങളിലെ ബാധകമായ വിനിമയ നിരക്കുകളും നികുതികളും കാരണം നിരക്കുകളിൽ നേരിയ വ്യത്യാസമുണ്ടാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ