സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം

Published : Aug 15, 2023, 08:14 PM IST
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം

Synopsis

രാവിലെ ഏഴ് മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി അമിത് നാരങ് ദേശീയ പതാക ഉയർത്തിയതോടെ കൂടി ഒമാനിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

മസ്കറ്റ്: ഒമാനിൽ വിപുലമായ  സ്വാതന്ത്ര  ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഇന്ന് രാവിലെ എംബസ്സിയിൽ ദേശീയ പതാക ഉയർത്തി. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിൻറെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

രാവിലെ ഏഴ് മണിക്ക് മസ്‌കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ സ്ഥാനപതി അമിത് നാരങ് ദേശീയ പതാക ഉയർത്തിയതോടെ കൂടി ഒമാനിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. മസ്കറ്റ് ഇന്ത്യൻ എംബസ്സി അങ്കണത്തിൽ  നടന്ന  ചടങ്ങിൽ ഉയർന്ന ഉദ്യോഗസ്ഥർ, കാര്യാലയത്തിലെ മറ്റു ജീവനക്കാർ, വിവിധ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Read Also - ഒമാനിൽ വാഹനാപകടം; രണ്ടു മരണം, കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്

ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ ആയിരുന്നു  വർഷത്തെ ആഘോഷപരിപാടികൾ ക്രമീകരിച്ചിരുന്നത്. ആഘോഷപരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ: ശിവകുമാർ മാണിക്കം, എംബസ്സി ഉദ്യോഗസ്ഥർ, സ്കൂൾ ബോർഡ് അംഗങ്ങൾ മറ്റു വിശിഷ്ടാത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരും പങ്കെടുത്തു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഇന്ന് ഓഗസ്റ്റ് 15ന്  മസ്കറ്റ് ഇന്ത്യൻ എംബസിക്കും, ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡിൻറെ കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിലായി 21 സ്കൂളുകളാണ് പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളുകളിൽ ആകെ 46,750 വിദ്യാർത്ഥികളാണ് അദ്ധ്യായനം നടത്തി വരുന്നത്. എട്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സ്ഥിരതാമസക്കാരായി ഓമനിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി