അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ്  നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രീയിൽ പ്രവേശിപ്പിക്കുകയും  ചെയ്തു.

മസ്കറ്റ്: ഒമാനിലെ അൽ വുസ്ത ഗവര്‍ണറേറ്റില്‍ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.
ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരണപ്പെട്ടത്. കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. 

അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രീയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊടിയും കാറ്റും കാരണം തിരശ്ചീനമായ ദൃശ്യപരതയുടെ തോത് കുറയുമെന്നതിനാൽ ഹൈമ-തുംറൈത്ത് ഹൈവേ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP)മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Read Also - മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

Scroll to load tweet…

അതേസമയം കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്. പിക്കപ്പും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ അഞ്ചു മണിക്ക് അപകടത്തെ കുറിച്ചുള്ള വിവരം പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. ട്രക്കില്‍ നിന്ന് മതിയായ അകലം പാലിക്കാന്‍ പിക്കപ്പ് ഡ്രൈവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

വിവരം ലഭിച്ച ഉടനെ എമര്‍ജന്‍സി ടീമുകള്‍, ട്രാഫിക് പൊലീസ് പട്രോള്‍ സംഘം എന്നിവ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...