
റിയാദ്: ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോക വിനോദസഞ്ചാര സംഘടനയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ആരംഭിച്ച ലോക ടൂറിസം ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ വിനോദസഞ്ചാര, തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രി ശ്രീപാദ് യെസ്സോ നായിക് റിയാദിലെത്തി. ബുധനാഴ്ച പുലർച്ചെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻറെയും സൗദി ഓൗദ്യോഗിക പ്രതിനിധികളുടെയും സംഘം ഊഷ്മളമായി വരവേറ്റു.
ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം വ്യാഴാഴ്ച വൈകീട്ട് 4.30 ന് റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹികപ്രതിനിധികളെ അഭിസംബോധന ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം.
‘ടൂറിസവും ഹരിത നിക്ഷേപങ്ങളും’ എന്ന ശീർഷകത്തിൽ നടക്കുന്ന വിനോദസഞ്ചാര സമ്മേളനം വ്യാഴാഴ്ച അവസാനിക്കും. 120 രാജ്യങ്ങളിൽ നിന്നായി 500 ലധികം പ്രതിനിധികളാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് റിയാദ് ഇത്തരമൊരു അന്താരാഷ്ട്ര ആഘോഷത്തിന് വേദിയാകുന്നത്.
(ഫോട്ടോ: ലോക വിനോദസഞ്ചാര സമ്മേളനത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഇന്ത്യൻ ടൂറിസം മന്ത്രി ശ്രീപാദ് യെസ്സോ നായിക്കിനെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാെൻറയും സൗദി ഓൗദ്യോഗിക പ്രതിനിധികളുടെയും സംഘം സ്വീകരിച്ചപ്പോൾ)
Read Also - ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത് കോടികളുടെ സമ്മാനം
ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.
ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.
നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ