
കുമ്പള(കാസര്‍കോട്): ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയ പ്രവാസി മലയാളി മരിച്ചു. കളത്തൂര്‍ സ്വദേശി ഇസ്മായില്‍ മുഹമ്മദ് (42) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ റൂവിയില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. മക്‌സറ്റ് കെഎംസിസി പ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെമ്പറുമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആമിന. ഭാര്യ: മിസ്രിയ, മക്കള്‍: റിസാന്‍, റസീന്‍, സഹോദരങ്ങള്‍: റഫീഖ്, അഷ്‌റഫ്, ഇര്‍ഷാദ്, ഹാരിസ്, ഖാദര്‍, റഫിയ, ഹസീന, തസ്രിയ. മരണത്തിൽ മസ്കത്ത് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
Read Also - വാഹനങ്ങൾ കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി
റിയാദ് സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ മാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. കുവൈത്തില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കിയത്.
എക്‌സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്. ഓഗസ്റ്റ് 25ന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്. റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്‌ന-തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ച ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ച ട്രെയ്‌ലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പൂര്‍ണമായും കത്തിയ കാറിനുള്ളില്‍ നാലുപേരും മരിച്ചു. കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. . മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam