വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് അപകടം സംഭവിച്ചത്. പിക്കപ്പും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാവിലെ അഞ്ചു മണിക്ക് അപകടത്തെ കുറിച്ചുള്ള വിവരം പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി ദുബൈ പൊലീസിലെ ജനറല്‍ ട്രാഫിക് വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. ട്രക്കില്‍ നിന്ന് മതിയായ അകലം പാലിക്കാന്‍ പിക്കപ്പ് ഡ്രൈവര്‍ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

വിവരം ലഭിച്ച ഉടനെ എമര്‍ജന്‍സി ടീമുകള്‍, ട്രാഫിക് പൊലീസ് പട്രോള്‍ സംഘം എന്നിവ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം ലഭ്യമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. 

Read Also -  വിദേശ പണമയക്കലില്‍ കുറവ്; പ്രവാസികളടക്കം പണമയക്കുന്നത് ഗണ്യമായി കുറഞ്ഞു, കണക്കുകള്‍ പുറത്തുവിട്ട് സാമ

കേരളത്തില്‍ രണ്ടിടങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്

അബുദാബി: കേരളത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കുമായി പുതിയ രണ്ട് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഇത്തിഹാദ് അറിയിച്ചു. 

2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഇത്തിഹാദ്. കൊച്ചിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഇത്തിഹാദ് അറിയിച്ചു. ഇതോടെ യൂറോപ്പ്, ഏഷ്യ, യുഎസ് എന്നിവിടങ്ങളിലായി ഈ വര്‍ഷം പ്രഖ്യാപിച്ച ആകെ പുതിയ റൂട്ടുകളുടെ എണ്ണം 11 ആയി. കൊല്‍ക്കത്ത, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കോപ്പന്‍ഹേഗന്‍, ഒസാക എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ ഒമ്പത് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...