ആത്മഹത്യ ചെയ്യാന്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി; വിവരം അറിഞ്ഞ് ഉടനെത്തി അഗ്നിശമനസേന, ഒടുവില്‍ ആശ്വാസം

Published : Oct 21, 2023, 10:24 PM IST
 ആത്മഹത്യ ചെയ്യാന്‍  പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി; വിവരം അറിഞ്ഞ് ഉടനെത്തി അഗ്നിശമനസേന, ഒടുവില്‍ ആശ്വാസം

Synopsis

സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോർട്ട് ലഭിച്ച ഉടന്‍ തന്നെ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യ ചെയ്യാനായി ജാബര്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടിയയാളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 

സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോർട്ട് ലഭിച്ച ഉടന്‍ തന്നെ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി കടലിലേക്ക് ചാടിയയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്തി ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read Also - പ്രവാസികൾക്ക് സന്തോഷ വാര്‍ത്ത; സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം

സംഗീതപരിപാടികളുടെ വ്യാജ ടിക്കറ്റുകള്‍; സോഷ്യൽ മീഡിയ വഴി വന്‍ തട്ടിപ്പ്, പ്രവാസിയെ കുടുക്കി അധികൃതര്‍ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വാണിജ്യ അക്കൗണ്ടുകൾ വഴി വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന്‍റെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൊബൈൽ ഫോൺ നമ്പർ കരാറുകളിൽ കൃത്രിമം കാണിക്കുകയും തെറ്റായ പേരുകളിൽ രജിസ്റ്റർ ചെയ്യുന്നതും അടക്കമുള്ള ഓണ്‍ലൈൻ തട്ടിപ്പുകളാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം ചെയ്തിരുന്നത്. വ്യാജ വാണിജ്യ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞു പറ്റിച്ച്  ബാങ്ക് ലിങ്കുകൾ അയച്ചുകൊടുക്കുകയും പിന്നീട് പണം തട്ടുകയുമാണ് ഇവരുടെ രീതി.

ഇത്തരത്തില്‍ പ്രതികള്‍ നിരവധി വ്യക്തികളെ കബളിപ്പിച്ചതായി വ്യക്തമായി. തുടര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍  75-ലധികം മൊബൈൽ ഫോൺ ലൈനുകളും വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും അധികൃതർ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
യുഎഇയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ