
റിയാദ്: സൗദി അറേബ്യ ഈ വർഷം ഇതുവരെയായി 71,000 ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി സകാത്ത് ആൻഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. തദ്ദേശിയമായി നിർമിക്കുന്ന ഇലക്ട്രിക് വാഹനനിർമാണ കേന്ദ്രത്തിെൻറ നിർമാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളുമുൾപ്പടെ 71,209 വാഹനങ്ങള്‍ സൗദി അറേബ്യ ഇതിനകം ഇറക്കുമതി ചെയ്തതായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. 2023 ആദ്യ പകുതിയിലെ കണക്കുകളാണ് അതോറിറ്റി പുറത്തുവിട്ടത്. എട്ട് രാജ്യങ്ങളില്‍ നിന്നാണ് ഇത്തവണ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്കെത്തിയത്. അമേരിക്ക, ജർമനി, ജപ്പാൻ, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി. കഴിഞ്ഞ വർഷം 13,958 ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയിതിടത്തുനിന്നാണ് വലിയ വർധനവുണ്ടായത്.
Read Also - സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ ഓഗസ്റ്റ് 28 മുതല്‍
ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം.
ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തിൽ ഒരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരൽ ആയി കുറഞ്ഞു. ഒപെകുമായുള്ള ധാരണ പ്രകാരമാണ് സൗദി ഉത്പാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു.
Read Also - ആഘോഷത്തിനിടെ ഗായികയുടെ നൃത്തം 'പരിധിവിട്ടു'; സംഘാടകനെതിരെ നടപടി
റഷ്യയിൽ നിന്നുള്ള ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയും ജൂണിൽ റെക്കോർഡ് ഉയർന്ന നിലയിലേക്ക് ഉയർന്നു. ചൈനയും ഇന്ത്യയും നേരത്തെ കാര്യമായി ഇറക്കുമതി നടത്തിയത് സൗദിയിൽ നിന്നായിരുന്നു. നിലവിൽ 10 ലക്ഷം ബാരലിന് താഴെയാണ് സൗദിയുടെ പ്രതിദിന ഉത്പാദനം. അതിനിയും കുറക്കാനാണ് സാധ്യത. ഉത്പാദനവും വിതരണവും തന്ത്രങ്ങളുടെ ഭാഗമായി കുറച്ച നീക്കം എണ്ണ വിലയിൽ സൗദിക്ക് അനുകൂലമായി തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ