
റിയാദ്: ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകിയത് ഊഷ്മള വരവേൽപ്. ഏഴുവർഷത്തെ അകൽച്ചക്ക് ശേഷം അടുത്ത ഇരുരാജ്യങ്ങളുടെയും സ്നേഹവായ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ വെള്ളിയാഴ്ച നടന്ന സ്വീകരണം.
ഔദ്യോഗിക സന്ദർശനത്തിന് തുടക്കമിട്ട് വ്യാഴാഴ്ച റിയാദിലെത്തിയ ഇറാനിയൻ മന്ത്രി ഇന്ന് ജിദ്ദയിൽ കിരീടാവകാശിയെ ചെന്നുകാണുകയായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇറാനിയൻ പ്രസിഡൻറ് ഇബ്രാഹിം റൈസിയുടെ അനുമോദനവും ആശംസയും മന്ത്രി അബ്ദുല്ലാഹിയാൻ സ്വീകരണ വേളയിൽ കൈമാറി. സൗദിയും ഇറാനും തമ്മിലുള്ള ബന്ധവും ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള ഭാവി അവസരങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
കൂടാതെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ച ചെയ്തു. സ്വീകരണ വേളയിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ഉപദേശഷ്ടാവ് ഡോ. അലി റിസ ഇനായത്തി, പ്രോട്ടോക്കോൾ വിങ് ഡയറക്ടർ ജനറൽ മുഹ്സിൻ മുർത്വസൈ, റിയാദിലെ ഇറാനിയൻ എംബസി ഷാർഷെ ദഫെ ഹസൻ സാൻകര ബർകോനി എന്നിവരും പങ്കെടുത്തു.
Read Also - ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേർ സൗദിയില്‍ അറസ്റ്റിൽ
റിയാദ്: അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേരെ ഈ മാസം അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു.
ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്. പ്രതിരോധം, ആരോഗ്യം, ആഭ്യന്തരം, മുനിസിപ്പൽ-പാർപ്പിടം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികളുടെ കൂട്ടത്തിലുള്ളത്.
അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ പ്രതികളാണെന്ന് തെളിഞ്ഞ 107 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ