വിമാനത്താവളങ്ങളിൽ സുരക്ഷ ഇരട്ടിയാക്കും; രണ്ടാംഘട്ട പദ്ധതികള്‍ക്ക് തുടക്കമിട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

Published : Sep 20, 2023, 10:02 PM IST
വിമാനത്താവളങ്ങളിൽ സുരക്ഷ ഇരട്ടിയാക്കും; രണ്ടാംഘട്ട പദ്ധതികള്‍ക്ക് തുടക്കമിട്ട് സിവിൽ ഏവിയേഷൻ അതോറിറ്റി

Synopsis

24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു ഒന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്.

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാസംവിധാനം ശക്തമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. 2021ൽ ആരംഭിച്ച ആദ്യഘട്ടത്തിന് നിരവധി സുരക്ഷാസംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. നിലവിലെ സുരക്ഷാസംവിധാനം ഇരട്ടിയാക്കുന്നതാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യം വെക്കുന്നത്. 2021ലാണ് വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി സംയോജിത ദേശീയ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. രണ്ടാംഘട്ടം നടപ്പാക്കാനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇപ്പോൾ നീക്കമാരംഭിച്ചത്.

24 വിമാനത്താവളങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്രോണിക് സംയോജിത സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ടായിരുന്നു ഒന്നാംഘട്ടത്തിന് തുടക്കം കുറിച്ചത്. കൂടാതെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തനങ്ങളും സുരക്ഷാനിരീക്ഷണ കേന്ദ്രങ്ങളും വികസിപ്പിച്ചെടുത്തു. എയർപോർട്ടിലെ ഏപ്രണുകളിലേക്കും ഗാർഡ് റൂമുകളിലേക്കുമുള്ള സുരക്ഷാ ഗേറ്റുകൾ, പ്രവേശന, എക്സിറ്റ് നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷാ ഗേറ്റുകൾക്കുള്ള നിരീക്ഷണ കാമറകൾ, ഗ്രൗണ്ട് നിരീക്ഷണം എന്നീ സംവിധാനങ്ങളും സജ്ജീകരിച്ചു.

എയർപോർട്ടുകളുടെ ചുറ്റുപാടുകളിൽ റഡാർ സംവിധാനവും താപ, ഡിജിറ്റൽ കാമറകളും സ്ഥാപിച്ചതും എയർപോർട്ട് ഏപ്രണുകൾക്കുള്ളിൽ വാഹന ട്രാക്കിങ് ക്രമീകരിച്ചതും ആദ്യഘട്ട പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ എയർപോർട്ട് ഏപ്രണുകൾക്ക് ചുറ്റുമുള്ള സുരക്ഷാവേലി പുനഃസ്ഥാപിക്കും. കൂടാതെ അതിന് സമാന്തരമായി പട്രോൾ റോഡ് സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾക്കായി പ്രത്യേക അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കുകയും ചെയ്യും. മാത്രവുമല്ല ഈ ഉപകരണങ്ങളും സംവിധാനങ്ങളും ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും ആവശ്യമായ പരിശീലനം നൽകുവാനും രണ്ടാം ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നുണ്ട്.

Read Also -  നബിദിന അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, പ്രഖ്യാപനവുമായി ഈ എമിറേറ്റ്

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 128.64 കോടി രൂപ; വെളിപ്പെടുത്തി വ്യോമയാന അധികൃതര്‍

റിയാദ്:  2021-22 കാലയളവില്‍ ദേശീയ വ്യോമയാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 5.8 കോടി സൗദി റിയാല്‍ (128.64 കോടി രൂപ) ആണെന്ന് വെളിപ്പെടുത്തി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിവിധ കാരണങ്ങള്‍ക്കാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്.

നാശനഷ്ടങ്ങള്‍, ബാഗേജ് നഷ്ടപ്പെടുക, വിമാനം റദ്ദാക്കിയതോ വൈകിയതോ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ഇതില്‍പ്പെടുന്നു. വിമാന കമ്പനികള്‍ യാത്രക്കാരോടുള്ള കടമകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എടുത്തുപറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട