
റിയാദ്: താമസ, തൊഴിൽ, അതിർത്തിസുരക്ഷ നിയമലംഘനം നടത്തിയ 14,244 പ്രവാസികളെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടി. വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഗസ്റ്റ് മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 8,398 പേരെയും അനധികൃതമായി രാജ്യത്തിെൻറ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,703 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,143 പേരെയും പിടികൂടിയതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 895 പേരിൽ 54 ശതമാനം പേർ യമനികളും 45 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 38 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ഇതുവരെ പിടികൂടിയ 32,286 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ പൂർത്തിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസി അധികൃതർക്ക് കൈമാറി.യാത്രാനടപടികൾ പൂർത്തിയാക്കാൻ 1,732 പേരെ മാറ്റുകയും 9,983 പേരെ നാടുകടത്തുകയും ചെയ്തു.
Read Also - മണിക്കൂറുകൾ നീണ്ട തെരച്ചില്‍; സൗദിയിൽ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച 10 വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി
തൊഴിൽ ലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കാനൊരുങ്ങി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ തൊഴിലുമായ ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തും. സ്ഥാപനങ്ങളുടെ കാറ്റഗറി അനുസരിച്ച് 60 ശതമാനം മുതൽ 80 ശതമാനം വരെ പിഴ തുക കുറക്കാനാണ് മന്ത്രാലയത്തിെൻറ നീക്കം. 60 ദിവസത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കും. പിഴക്കുള്ള അപ്പീൽ സമർപ്പിക്കാനും 60 ദിവസം സമയമുണ്ട്.
ജീവനക്കാരുടെ എണ്ണമനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് പിഴ തുകയിൽ മാറ്റം വരുത്തിയത്. തൊഴിൽ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ ലംഘനങ്ങൾക്ക് എ കാറ്റഗറിയിൽപ്പെട്ട സ്ഥാപനങ്ങളുടെ പിഴ 10,000-ൽ നിന്ന് 5,000 റിയാലായും ബി കാറ്റഗറി സ്ഥാപനങ്ങൾക്ക് 5,000-ൽ നിന്ന് 2,500 റിയാലായും സി കാറ്റഗറി സ്ഥാപനങ്ങൾക്ക് 2,500-ൽ നിന്ന് 1,500 റിയാലായും കുറച്ചു.
തൊഴിലാളികൾ സുരക്ഷാനിർദേശങ്ങൾ ലംഘിക്കുന്ന കുറ്റത്തിന് എ, ബി, സി കാറ്റഗറികളിലുള്ള സ്ഥാപനങ്ങൾക്ക് യഥാക്രമം 5,000-ൽനിന്ന് 1,000 റിയാലായും 2,000-ൽ നിന്ന് 500 റിയാലായും 3,000-ൽ നിന്ന് 300 റിയാലുമായാണ് കുറച്ചത്. തൊഴിലാളികൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാത്ത കുറ്റത്തിനുള്ള പിഴ എല്ലാ വിഭാഗത്തിനും 3,000-ൽ നിന്ന് 1,000 റിയാലായും കുറച്ചു.
തൊഴിലാളിക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ എ, ബി, സി വിഭാഗങ്ങൾക്ക് യഥാക്രമം 10,000-ൽ നിന്ന് 1,000 ആയും 5,000-ൽ നിന്ന് 500 ആയും 3,000-ൽ നിന്ന് 300 ആയുമാണ് കുറച്ചത്. ബാലവേല ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ 20,000-ൽ നിന്ന് 2,000 റിയാലാക്കി കുറച്ചു. ഇതുൾപ്പെടെ തൊഴിൽ മേഖലയിലെ എല്ലാ നിയമലംഘനങ്ങൾക്കും നേരത്തെ നിശ്ചയിച്ചിരുന്ന പിഴ തുകയിൽ വൻ കുറവാണ് മന്ത്രാലയം വരുത്തിയത്.
പിഴ സംബന്ധിച്ച് മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചാൽ 60 ദിവസത്തിനകം തൊഴിലുടമ പിഴയടക്കുകയോ അപ്പീൽ സമർപ്പിക്കുകയോ വേണം. നിശ്ചിത സമയത്തിനകം പിഴയടക്കാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ ഭേദഗതികൾ പൊതുസമൂഹത്തിെൻറ അഭിപ്രായ നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ