വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാക്കി ഈ ഗള്‍ഫ് നാട്

Published : Sep 16, 2023, 10:00 AM IST
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ക്രിമിനൽ കുറ്റമാക്കി ഈ ഗള്‍ഫ് നാട്

Synopsis

വിവിധ ഇവൻറുകൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്.

റിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതും പുറത്തുവിടുന്നതും ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യക്തികളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ ശക്തമായ ശിക്ഷാനടപികൾ നേരിടേണ്ടി വരും. 2021 ൽ മന്ത്രിസഭ അംഗീകരിച്ച നിയമമാണ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. വിവിധ ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന വ്യക്തികളുടെ സ്വകാര്യവിവരങ്ങളാണ് ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിെൻറ പരിധിയിൽ വരുന്നത്.

വിവിധ ഇവൻറുകൾ, സമ്മേളനങ്ങൾ, പാർട്ടികൾ തുടങ്ങിയ പരിപാടികളിലും മറ്റും ശേഖരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ, വീഡിയോ, വ്യക്തി വിവരങ്ങളടങ്ങിയ ടെക്സ്റ്റുകൾ എന്നിവയെല്ലാം വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങളാണ്. ഇവ മറ്റുള്ളവർക്ക് കൈമാറുന്നതും പുറത്തുവിടുന്നതും നശിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി കണക്കാക്കും. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും വിവിധ സാഹചര്യങ്ങളിൽ ശേഖരിക്കുന്ന വ്യക്തികളുടെ ഫോൺ നമ്പറുകൾ, ഫോട്ടോകൾ, സിസിടിവി ദൃശ്യങ്ങളുൾപ്പടെയുള്ള വീഡിയോകൾ, പേപ്പർ രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിച്ചുവെച്ചിരുക്കുന്ന വിവരങ്ങൾ തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുന്നതും ഈ ഗണത്തിൽപ്പെടും.

ആശുപത്രികളിൽ നിന്ന് രോഗികളുടെ വിവരങ്ങൾ മരുന്ന് കമ്പനികൾക്ക് കൈമാറുക, സർക്കാർ സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ പകർപ്പെടുക്കുക, ക്രഡിറ്റ് വിവരങ്ങൾ, പൊലീസ്, ക്രിമിനൽ വിവരങ്ങൾ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയെല്ലാം ഡാറ്റ സംരക്ഷണ നിയത്തിൻറെ ലംഘനങ്ങളാണ്. കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷയാണ് ഇത്തരം നിയമലംഘനങ്ങൾക്ക് ലഭിക്കുക. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ് അതോറ്റിയുമായി ചേർന്നാണ് ഡാറ്റ പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കുന്നത്. 2021 സെപ്തംബറിലാണ് മന്ത്രിസഭ ഡാറ്റ സംരക്ഷണ നിയമത്തിന് അംഗീകാരം നൽകിയത്.

Read Also -  പ്രവാസികൾക്ക് തിരിച്ചടി; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം, നിരവധി വിദേശി ജീവനക്കാരെ ബാധിക്കും

ചെങ്കടലിൽ വിമാനത്താവളം നിർമിച്ച് സൗദി അറേബ്യ

റിയാദ്: ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഇൗ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക.അടുത്ത വർഷത്തോടെ അന്താരാഷ്‌ട്ര വിമാന  സർവിസിനും തുടക്കമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ