2024 മാർച്ച് 10 മുതൽ നിയമം പ്രാബല്യത്തിലാവും

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഇരു മന്ത്രാലയങ്ങളുടെയും യോജിച്ചുള്ള ശ്രമത്തിെൻറ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കി.

ദന്തൽ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ദന്തൽ ജോലികൾ ഘട്ടംഘട്ടമായി സ്വദേശിവത്കരിക്കാനുളള ആദ്യ തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. അത് സംബന്ധിച്ച ഗൈഡും അന്ന് പുറത്തിറക്കിയിരുന്നു.

2022 ഏപ്രിൽ 11 ന് ആദ്യ ഘട്ട തീരുമാനം പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ദന്തൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനം ബാധകമായിരുന്നത്. എല്ലാത്തരം ദന്തൽ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്കരണമെന്ന പരിധിയിൽ വരുന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായും മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്.

Read Also- ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, യുവതിയുടെ പരാതി

തൊഴിലിടങ്ങളിലെ പീഡനം; കനത്ത ശിക്ഷ, അഞ്ചു വര്‍ഷം തടവും 66 ലക്ഷം രൂപ വരെ പിഴയും

റിയാദ്: ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ. അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ (66 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം. 

പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

Read Also - സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ; യുവതിക്കെതിരെ നടപടി

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുവാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018ല്‍ സൗദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പീഡന കേസില്‍ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...