ഉത്പാദനം കുറച്ചത് കയറ്റുമതി കുറയാൻ കാരണമായി.
റിയാദ്: സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർച്ചയായി മൂന്ന് മാസമായി സൗദിയിൽ നിന്നുള്ള കയറ്റുമതി ഇടിഞ്ഞിരുന്നു. ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം.
ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തിൽ ഒരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരൽ ആയി കുറഞ്ഞു. ഒപെകുമായുള്ള ധാരണ പ്രകാരമാണ് സൗദി ഉത്പാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു.
റഷ്യയിൽ നിന്നുള്ള ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയും ജൂണിൽ റെക്കോർഡ് ഉയർന്ന നിലയിലേക്ക് ഉയർന്നു. ചൈനയും ഇന്ത്യയും നേരത്തെ കാര്യമായി ഇറക്കുമതി നടത്തിയത് സൗദിയിൽ നിന്നായിരുന്നു. നിലവിൽ 10 ലക്ഷം ബാരലിന് താഴെയാണ് സൗദിയുടെ പ്രതിദിന ഉത്പാദനം. അതിനിയും കുറക്കാനാണ് സാധ്യത. ഉത്പാദനവും വിതരണവും തന്ത്രങ്ങളുടെ ഭാഗമായി കുറച്ച നീക്കം എണ്ണ വിലയിൽ സൗദിക്ക് അനുകൂലമായി തുടരുകയാണ്.
Read Also - രൂപയ്ക്ക് തകര്‍ച്ച, റെക്കോര്‍ഡ് ഇടിവ്; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികള്‍ക്ക് മികച്ച അവസരം
സൗദിയിൽ സൗരോർജ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് കരാർ
റിയാദ്: സൗരോർജ മേഖലയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (കൗസ്റ്റു) സൗരോർജ വ്യവസായത്തിലെ ആഗോള കമ്പനി ലോങ്ങിയും ഒപ്പുവെച്ചു.
സോളാർ എനർജി ബിസിനസിനായുള്ള പ്രമുഖ അന്താരാഷ്ട്ര ഇവൻറായ ‘ഷാങ്ഹായ് ഇൻറർനാഷനൽ എക്സ്പോ 2023’ലാണ് ധാരണാപത്രം ഒപ്പിടൽ ചടങ്ങ് നടന്നത്. യുനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മേധാവിയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ. കെവിൻ കോലിൻ, ലോങ്ങി കമ്പനി മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ റീജനൽ പ്രസിഡൻറ് ഡോ. ജെയിംസ് ജെയ്ൻ എന്നിവരാണ് ഒപ്പുവെച്ചത്.
രണ്ട് സ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധിയാളുകളുടെ പങ്കാളിത്തത്തിന് ചടങ്ങ് സാക്ഷിയായി. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവക്ക് അനുസൃതമായി കാലാവസ്ഥാ വ്യതിയാനത്തിെൻറ വെല്ലുവിളികളെ നേരിടാൻ നവീകരണവും സുസ്ഥിര ഊർജ പരിഹാരങ്ങളും സ്വീകരിക്കലും ത്വരിതപ്പെടുത്തലുമാണ് കരാറിലുടെ ലക്ഷ്യമിടുന്നത്. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏറ്റവും പുതിയ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ലോങ്ങിയുടെ വ്യാവസായിക വൈദഗ്ധ്യവും സംയോജിപ്പിച്ച് പ്രാദേശികവും ആഗോളവുമായ ഊർജ വെല്ലുവിളികളെ നേരിടാൻ സൗരോർജ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത് ഡോ. കെവിൻ കോലിൻ പറഞ്ഞു.
സോളാർ എനർജി ടെക്‌നോളജിയിൽ സ്വാധീനം ചെലുത്താനും ശുദ്ധവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പരിവർത്തനത്തിന് സംഭാവന നൽകാനും ഇതിലുടെ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also - സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ ഓഗസ്റ്റ് 28 മുതല്‍
ലോങ്ങി പോലുള്ള വ്യാവസായിക പങ്കാളികളുമായുള്ള സഹകരണം യൂനിവേഴ്സിറ്റി സോളാർ എനർജി കേന്ദ്രത്തിൽ സൗരോർജ സാങ്കേതികവിദ്യകളിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുനിവേഴ്സിറ്റി സോളാർ എനർജി റിസർച്ച് സെൻറർ ആക്ടിങ് ഡയറക്ടർ ഡോ. ഫ്രെഡറിക് ലൂക്കാ പറഞ്ഞു.
