സൗദിയിൽ സൗരോർജ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് കരാർ

Published : Aug 17, 2023, 10:39 PM IST
 സൗദിയിൽ സൗരോർജ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് കരാർ

Synopsis

കിങ് അബ്ദുല്ല യൂനിവേഴ്സിറ്റിയും ആഗോള സൗരോർജ കമ്പനി ലോങ്ങിയും ഒപ്പുവെച്ചു

റിയാദ്: സൗരോർജ മേഖലയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (കൗസ്റ്റു) സൗരോർജ വ്യവസായത്തിലെ ആഗോള കമ്പനി ലോങ്ങിയും ഒപ്പുവെച്ചു.

സോളാർ എനർജി ബിസിനസിനായുള്ള പ്രമുഖ അന്താരാഷ്ട്ര ഇവൻറായ ‘ഷാങ്ഹായ് ഇൻറർനാഷനൽ എക്സ്പോ 2023’ലാണ് ധാരണാപത്രം ഒപ്പിടൽ ചടങ്ങ് നടന്നത്. യുനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മേധാവിയുടെ പ്രത്യേക ഉപദേഷ്ടാവ് ഡോ. കെവിൻ കോലിൻ, ലോങ്ങി കമ്പനി മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ റീജനൽ പ്രസിഡൻറ് ഡോ. ജെയിംസ് ജെയ്ൻ എന്നിവരാണ് ഒപ്പുവെച്ചത്.

രണ്ട് സ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധിയാളുകളുടെ പങ്കാളിത്തത്തിന് ചടങ്ങ് സാക്ഷിയായി. സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവക്ക് അനുസൃതമായി കാലാവസ്ഥാ വ്യതിയാനത്തിെൻറ വെല്ലുവിളികളെ നേരിടാൻ നവീകരണവും സുസ്ഥിര ഊർജ പരിഹാരങ്ങളും സ്വീകരിക്കലും ത്വരിതപ്പെടുത്തലുമാണ് കരാറിലുടെ ലക്ഷ്യമിടുന്നത്. കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഏറ്റവും പുതിയ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ലോങ്ങിയുടെ വ്യാവസായിക വൈദഗ്ധ്യവും സംയോജിപ്പിച്ച് പ്രാദേശികവും ആഗോളവുമായ ഊർജ വെല്ലുവിളികളെ നേരിടാൻ സൗരോർജ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സംയുക്ത പ്രതിബദ്ധതയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത് ഡോ. കെവിൻ കോലിൻ പറഞ്ഞു.
സോളാർ എനർജി ടെക്‌നോളജിയിൽ സ്വാധീനം ചെലുത്താനും ശുദ്ധവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള പരിവർത്തനത്തിന് സംഭാവന നൽകാനും ഇതിലുടെ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also -  വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍, 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌

ലോങ്ങി പോലുള്ള വ്യാവസായിക പങ്കാളികളുമായുള്ള സഹകരണം യൂനിവേഴ്സിറ്റി സോളാർ എനർജി കേന്ദ്രത്തിൽ സൗരോർജ സാങ്കേതികവിദ്യകളിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് യുനിവേഴ്സിറ്റി സോളാർ എനർജി റിസർച്ച് സെൻറർ ആക്ടിങ് ഡയറക്ടർ ഡോ. ഫ്രെഡറിക് ലൂക്കാ പറഞ്ഞു.

(ഫോട്ടോ: സൗരോർജ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾക്കുള്ള കരാർ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റിയും ആഗോള സൗരോർജ കമ്പനി ലോങ്ങിയും ഒപ്പുവെച്ച ചടങ്ങ്)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി