വാഹന പരിശോധന കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനൊരുങ്ങി സൗദി

Published : Jul 17, 2023, 10:29 PM ISTUpdated : Jul 17, 2023, 10:31 PM IST
വാഹന പരിശോധന കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനൊരുങ്ങി സൗദി

Synopsis

സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് സേവനം നൽകാനുള്ള ലൈസൻസ് അനുവദിച്ചതിനെ തുടർന്നാണിത്.

റിയാദ്: സൗദിയിൽ പീരിയോഡിക്കൽ വാഹന സാങ്കേതിക പരിശോധന സേവന കേന്ദ്രമായ ‘ഫഹസ് ദൗരി’കളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നു. സൗദി സ്റ്റാൻഡേർഡ്‌സ് - മെട്രോളജി - ക്വാളിറ്റി ഓർഗനൈസേഷനാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾക്കായി ആനുകാലിക സാങ്കേതിക പരിശോധന സേവനങ്ങൾ നൽകാൻ കൂടുതൽ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്.

സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് സേവനം നൽകാനുള്ള ലൈസൻസ് അനുവദിച്ചതിനെ തുടർന്നാണിത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 113 കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 33 കേന്ദ്രങ്ങൾ മാത്രമാണുള്ളത്.

Read Also - കിണറ്റിൽ വീണയാളെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി സിവിൽ ഡിഫൻസ്

ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത് പതിനായിരത്തിലേറെ പ്രവാസികളെ

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 12,000 ഓളം നിയമ ലംഘകർ പിടിയിലായി. ഈ മാസം ആറു മുതൽ 12 വരെയുള്ള ദിവസങ്ങളിൽ 11,915 പേരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 6,359 പേർ ഇഖാമ നിയമ ലംഘകരും 3,753 പേർ നുഴഞ്ഞുകയറ്റക്കാരും 1,803 പേർ തൊഴിൽ നിയമലംഘകരുമാണ്. 

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 675 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 197 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നൽകിയ അഞ്ചു പേരും അറസ്റ്റിലായി. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 35,700 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 6,080 പേർ വനിതകളും 29,620 പേർ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 26,161 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളുമായി സഹകരിക്കുന്നു.

Read Also - പിടിച്ചെടുത്തത് നാലായിരം കിലോയിലേറെ ലഹരിമരുന്ന്; ഉരുക്കി നശിപ്പിച്ചതായി അറിയിച്ച് പബ്ലിക് പ്രോസിക്യൂഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം