ഈ പാനല്‍ ഇന്നലെ രാവിലെ ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലെത്തി ഇവ പരിശോധിച്ച് ഉറപ്പാക്കിയിരുന്നു.

മനാമ: ബഹ്‌റൈനില്‍ പിടിച്ചെടുത്ത ആകെ 4,800 കിലോഗ്രാം ലഹരിമരുന്നും ലഹരി പദാര്‍ത്ഥങ്ങളും നശിപ്പിച്ചതായി അറിയിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. വിവിധ കോടതി വിധികള്‍ പ്രകാരം പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളാണ് പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചത്.

ജഡ്ജിയുടെയും ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് മന്ത്രിയുടെയും ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയാണ് ഇവ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. മന്ത്രാലയത്തിലെ മറ്റ് അംഗങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ നശിപ്പിച്ചത്. ഈ പാനല്‍ ഇന്നലെ രാവിലെ ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലെത്തി ഇവ പരിശോധിച്ച് ഉറപ്പാക്കിയതായി സമിതി ചെയര്‍മാനും പീനല്‍ എക്‌സിക്യൂഷന്‍ പ്രോസിക്യൂഷന്‍ ഓഫീസ് തലവനുമായ അഡ്വ.മുഹമ്മദ് സാലിഹ് അല്‍ മുസല്ലം പറഞ്ഞു. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് വലിയ ചൂളയില്‍ 1,100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഈ ലഹരി പദാര്‍ത്ഥങ്ങള്‍ ഉരുക്കി നശിപ്പിക്കുകയായിരുന്നു.

Read Also -  വന്‍ മയക്കുമരുന്ന് വേട്ട; സൗദിയില്‍ നിരവധി പേർ അറസ്റ്റിൽ

സൗദിയില്‍ 18 ലക്ഷത്തിലധികം ലഹരിമരുന്ന് പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അല്‍ ജൗഫ് മേഖലയില്‍ സകാക്കയിലെ ഫാമിലെ രഹസ്യ ഭൂഗര്‍ഭ ഗോഡൗണില്‍ ഒളിപ്പിച്ച 18 ലക്ഷത്തിലധികം ആംഫെറ്റാമൈന്‍ ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ജനറല്‍ ഡയറ്കടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. 

കൃഷിയിടത്തില്‍ നിന്നുമാണ് ലഹരി ഗുളികകള്‍ പിടികൂടിയത്. ഇവിടെ ഒരു വെയര്‍ഹൗസിന്റെ തറയില്‍ വലിയ കുഴിയുണ്ടാക്കി അതില്‍ ലഹരി ഗുളികകള്‍ ഒളിപ്പിക്കുകയായിരുന്നു. തറയുടെ മുകള്‍ഭാഗത്ത് വെള്ള നിറത്തിലുള്ള ടൈല്‍ പാകിയിരുന്നു. കേസില്‍ ഒരു യെമന്‍ സ്വദേശിയും മൂന്ന് സൗദി പൗരന്മാരുമാണ് അറസ്റ്റിലായത്. 

Read Also - മയക്കുമരുന്ന് കേസുകള്‍; ജയിലുകളിൽ കഴിയുന്നത് പ്രവാസി മലയാളികളടക്കം 350ഓളം ഇന്ത്യക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..