വേർപെടുത്തൽ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

Published : Aug 25, 2023, 11:01 PM ISTUpdated : Aug 25, 2023, 11:03 PM IST
വേർപെടുത്തൽ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു

Synopsis

റിയാദിലെത്തിയ സയാമീസ് ഇരട്ടകളെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.

റിയാദ്: വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി താൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്നാണ് ഹസൻ, ഹുസൈൻ എന്നീ സയാമീസുകളെ കൊണ്ടുവന്നത്. 

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയവരെ ആരോഗ്യവകുപ്പ് അധികൃതർ ഹൃദ്യമായി വരവേറ്റു. താൻസാനിയൻ തലസ്ഥാനമായ ദാറുസലാമിൽ നിന്ന് മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. കൂടെ മാതാവുമുണ്ട്. റിയാദിലെത്തിയ സയാമീസ് ഇരട്ടകളെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. വരുംദിവസങ്ങളിൽ കുട്ടികളുടെ ആരോഗ്യ അവസ്ഥ പഠിക്കുകയും അവരെ വേർപെടുത്താനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യും. 

ലോകമെമ്പാടും എത്തിയ സൗദി അറേബ്യയുടെ മാനവികതയാണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും മെഡിക്കൽ ടീം തലവൻ ഡോ. അബ്ദുല്ല അൽറബീഹ് പറഞ്ഞു. ഇരട്ടകളെ വേർപെടുത്തുന്നതിനും മാനുഷിക പ്രവർത്തനങ്ങൾക്കും ഭരണകൂടം നൽകുന്ന ശ്രദ്ധയ്ക്കും പിന്തുണയ്ക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദി പറഞ്ഞു. 

ആഗോള ആരോഗ്യ മേഖലകളിൽ മുൻപന്തിയിൽ നിൽക്കാൻ രാജ്യത്തെ ആരോഗ്യ മേഖല വികസിപ്പിക്കുക എന്ന ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായ സൗദി മെഡിക്കൽ മേഖലയുടെ മികവാണ് ഇൗ സംരംഭമെന്നും ഡോ. റബീഹ് പറഞ്ഞു. സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും താൻസാനിയൻ ഇരട്ടകളുടെ മാതാവ് നന്ദി പറഞ്ഞു.

Read Also -  ബ്രിക്സ് അംഗത്വം; ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും

ജോലി ചെയ്യുന്നതിനിടെ മതിലിടിഞ്ഞ് പ്രവാസി മലയാളി മരിച്ചു 

റിയാദ്: ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് മലയാളി റിയാദിൽ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി പള്ളിക്കിഴക്കേതിൽ ഷംസന്നൂർ (57) ആണ് മരിച്ചത്.

പരേതരായ മുഹമ്മദ് റഷീദ് - സുഹറാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: റഷീദ. 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. 

Read Also -  വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം

ആന്തരികാവയവങ്ങളിൽ സാരമായ പരിക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. തുടർന്ന് അൽ ഒബൈദ് ആശുപത്രിയിൽ എത്തിയ ഇദ്ദേഹം ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കെ അബോധാവസ്ഥയിലാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അധികം വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദിൽ തന്നെ മറവ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം