ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ദുബൈ: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം ലഭിച്ചതിൽ പ്രതികരണവുമായി സൗദി അറേബ്യയും യുഎഇയും. ബ്രിക്സിന്റെ തീരുമാനം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വാഗതം ചെയ്തു. യുഎഇയെ കൂടി ഉൾപ്പെടുത്താനുള്ള ബ്രിക്സ് നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
ലോകത്തിന്റെ സമൃദ്ധിക്കും വികസനത്തിനും വേണ്ടി സഹകരിച്ച് പ്രവർത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിൽ ബ്രിക്സിന് വലിയ പങ്കുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫര്‍ഹാന്‍ രാജകുമാരൻ പ്രതികരിച്ചത്. അംഗത്വം സ്വീകരിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ ക്ഷണം സ്വീകരിച്ചതായി ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലാണ് നടപടികൾ പൂർത്തിയാക്കി അംഗങ്ങളാവുക.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം. ജൊഹാനസ്ബർഗിൽ മൂന്നു ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.
Read Also - ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമാകാന്‍ യുഎഇയും സൗദിയും ഉള്‍പ്പെടെ ആറ് പുതിയ രാജ്യങ്ങൾ
മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലില്‍ വന്‍തുക നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍
ദോഹ: മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) വന്‍തുക നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ (8,278 കോടി രൂപ) നിക്ഷേപമാണ് നടത്തുക.
Read also - വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം
ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ പ്രീമണി ഓഹരി മൂല്യം 8.278 ലക്ഷം കോടിയാക്കി. നിക്ഷേപത്തിലൂടെ റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ 0.99 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കും. ഇത് റിലയൻസിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ മൂല്യം നൽകിയേക്കും. വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് 2020ല്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നടത്തിയ ഫണ്ട് സമാഹരണം ആകെ 47,265 കോടി രൂപയായിരുന്നു. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു.
