ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ടുപേര്‍ അറസ്റ്റില്‍

Published : Sep 13, 2023, 10:36 PM IST
ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ടുപേര്‍ അറസ്റ്റില്‍

Synopsis

പക്ഷികളെ വേട്ടയാടുന്നതിനിടെയാണ് ഇവർ അബദ്ധത്തില്‍ ഫയർ സ്റ്റേഷനിലേക്ക് വെടിയുതിർത്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു.  ഷഖയ ഫയർ സ്റ്റേഷനിലേക്ക്  വെടിയുതിർത്ത രണ്ട് കുവൈത്തി പൗരന്മാരാണ് അറസ്റ്റിലായത്. 

പക്ഷികളെ വേട്ടയാടുന്നതിനിടെയാണ് ഇവർ അബദ്ധത്തില്‍ ഫയർ സ്റ്റേഷനിലേക്ക് വെടിയുതിർത്തത്. സാൽമി പ്രദേശത്തെ ഷഖയ ഫയർ സ്റ്റേഷനിൽ വെടിവയ്പുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ അധികൃതർ തിരിച്ചറിയുകയായിരുന്നു. അബദ്ധത്തിൽ ഫയർ സ്റ്റേഷന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നും പക്ഷികളെ വേട്ടയാടുകയായിരുന്നുവെന്നും പിടിയിലായവര്‍ സമ്മതിച്ചു. തുടര്‍ നിയമനടപടികൾക്കായി രണ്ട് പേരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Read Also - സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി പിടിയില്‍

കുവൈത്ത് സിറ്റി: വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി കുവൈത്തില്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ആഫ്രിക്കന്‍ സ്വദേശിയായ പ്രതിയെ പിടികൂടിയത്.

ആളുകളെ വഞ്ചിക്കുന്ന വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുവഴി ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യാനാണ് പ്രതി ശ്രമിച്ചത്. പ്രതിയെയും ശേഖരിച്ച തെളിവുകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍ നിന്നും സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ശൃംഖലകള്‍ കുടുങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ  19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു.

Read Also - ഫിലിപ്പിനോ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം