
അബുദാബി: ഗോൾഡൻ വിസയ്ക്ക് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനവുമായി യുഎഇ. പരിസ്ഥിതി സംരക്ഷകർക്ക് പത്തു വർഷം കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് വിസ നൽകുക. വായു ഗുണനിലവാരം മെച്ചപ്പെടുത്തൽ, കടലിലെയും കരയിലെയും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത ഉറപ്പാക്കൽ, ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കൽ തുടങ്ങിയ സംഭാവനകൾ പരിഗണിക്കും.
വിഷം കഴിച്ച് യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് സ്റ്റേഷനിലെത്തി, ആശുപത്രിയിലേക്ക് മാറ്റി
2024 സുസ്ഥിരത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. യുഎഇ ക്യാബിനറ്റ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക സുസ്ഥിരത പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് പാരിസ്ഥിതിക സുസ്ഥിരതയെന്ന് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. നിലവിൽ അതുല്യ സംഭാവനകൾ നൽകിയ വിദ്യാർഥികൾ ഉൾപ്പടെയുള്ള പ്രതിഭകൾക്ക് ഗോൾഡൻ വിസ യുഎഇ നൽകുന്നുണ്ട്.
കൊച്ചിയിൽ ഓഹരി നിക്ഷേപത്തിന്റെ പേരിൽ പേരിൽ 200 കോടിയോളം തട്ടി, മാസ്റ്റേഴ്സ് ഗ്രൂപ്പ് എംഡി അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam