മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന വേനൽ തുമ്പി ക്യാമ്പ് ആരംഭിച്ചു

Published : Jul 17, 2023, 10:39 PM ISTUpdated : Jul 19, 2023, 02:42 PM IST
മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന വേനൽ തുമ്പി ക്യാമ്പ് ആരംഭിച്ചു

Synopsis

ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി 150 ൽ അധികം കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം കുട്ടികൾക്കായി കഴിഞ്ഞ 21 വർഷമായി നടത്തിവരുന്ന വേനൽ തുമ്പി ക്യാമ്പ് ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ ആരംഭിച്ചു.  ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി 150 ൽ അധികം കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും വിവിധ രാജ്യങ്ങളിലായി കുട്ടികളുടെ നിരവധി ക്യാമ്പ് സംഘടിപ്പിച്ച് പരിചയമുള്ള ക്യാമ്പ് ഡയറക്റ്റർ കൂടിയായ  സുനിൽ കുന്നിരു ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു. കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിലും സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന - എഴുത്ത് - ചിത്രം - നാടകം - സംഗീതം - സിനിമ തുടങ്ങിയ സർഗ്ഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക  ഇങ്ങനെ വിനോദ- വിജ്ഞാനപ്രദമായാണ് ക്യാമ്പിന്റെ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്.  എന്ന് ക്യാമ്പ് ഡയറക്റ്റർ അറിയിച്ചു.

Read Also -  നടുറോഡില്‍ പ്രവാസികള്‍ തമ്മില്‍ അടിപിടി; 13 പേര്‍ അറസ്റ്റില്‍

Read Also - ഒമാനില്‍ വാഹനാപകടം; നാലുപേര്‍ക്ക് പരിക്ക്

പരിപാടിയിൽ മസ്കറ്റിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനായ  പത്മനാഭൻ തലോറ, കേരളാ വിഭാഗം ജോയിൻ കൺവീനർ  വിജയൻ കെ.വി, ട്രഷറർ  അംബുജാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  കേരള വിഭാഗം മാനേജ്മെന്റ് കമ്മറ്റി അംഗം സന്തോഷ് എരിഞ്ഞേരി ഔപചാരികമായി നന്ദിയും രേഖപ്പെടുത്തി.
ക്യാമ്പിന്റെ പ്രവേശനം തികച്ചും സൗജന്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി