
ഹോളി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് ഭാഗ്യവർഷമായി ഗൾഫ് ടിക്കറ്റ് നറുക്കെടുപ്പ്.
മാർച്ച് 22-ന് നടന്ന ഫോർച്യൂൺ 5 നറുക്കെടുപ്പിൽ മൂന്നു പേർക്ക് വമ്പൻ സമ്മാനങ്ങൾ നേടാനായി. അഞ്ചിൽ നാല് അക്കങ്ങൾ തുല്യമാക്കിയവർ 1,00,000 ദിർഹം (22.5 ലക്ഷം രൂപ) തുല്യമായി വീതിക്കും. മലയാളിയായ ഇബ്രാഹിം കുട്ടി സി.കെ, തമിഴ് നാട്ടിൽ നിന്നുള്ള പദ്മരാജ രാജംഗം, തെലങ്കാനയിൽ നിന്നുള്ള സ്വാതിറെഡ്ഡി നിമ്മല്ല എന്നിവരാണ് ഭാഗ്യശാലികൾ.
ഫോർച്യൂൺ 5 റാഫ്ൾ വിജയികളും സമ്മാനം നേടി. മലയാളിയായ വി.കെ ബൈജു, തെലങ്കാനയിൽ നിന്നുള്ള ദുബ്ബയ്യ ഗുമ്മുല, അബ്ബാസ് കരീം എന്നിവർ നേടിയത് 5000 ദിർഹം (1.12 ലക്ഷം രൂപ) വീതം. മാർച്ച് 23-ന് നടന്ന സൂപ്പർ 6 നറുക്കെടുപ്പിൽ ആറിൽ നാല് അക്കങ്ങൾ ഒരുപോലെയായ തമിഴ് നാട് സ്വദേശി കവിയരസൻ വി. 50,000 ദിർഹം (11.25 ലക്ഷം രൂപ) നേടി.
സൂപ്പർ 6 റാഫ്ൾ വിജയികൾ ഓരോരുത്തരും 5000 ദിർഹം (1.12 ലക്ഷം രൂപ) വീതമാണ് നേടിയത്. രാജസ്ഥാനിൽ നിന്നുള്ള വിൻസെന്റ് ട്രവർ, തമിഴ്നാട്ടിൽ നിന്നുള്ള ഇളയരാജ ഗോപാലകൃഷ്ണൻ, ബിനുരാജ് നിക്കോളസ്, മലയാളികളായ ഫഹദ് വെമ്പയിൽ ഹസ്സൻ, നരേന്ദ്രൻ കെ കമാലസനൻ എന്നിവരാണ് വിജയികൾ.
ജീവിതത്തിന്റെ എല്ലാ മേഖലയിൽ നിന്നുള്ളവർക്കും ഭാഗ്യം നേടാനുള്ള അവസരമാണ് ഗൾഫ് ടിക്കറ്റെന്ന് ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറാൻ പോപോവിക് പറഞ്ഞു. ഗ്രാൻഡ് പ്രൈസുകൾ മാത്രമല്ല, ഓരോ ഇന്ത്യക്കാരന്റെയും ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിവുള്ളതാണ് ഗൾഫ് ടിക്കറ്റിന്റെ സവിശേഷത - അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നറിയിപ്പ്: ഇന്ത്യൻ രൂപയിൽ നൽകിയിട്ടുള്ള സമ്മാനത്തുക വാർത്താക്കുറിപ്പ് പുറത്തിറക്കിയ ദിവസത്തെ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിൽ. യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹത്തിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ