പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 21,151 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ

Published : Mar 26, 2024, 06:05 PM IST
പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 21,151 നിയമലംഘകരായ പ്രവാസികൾ അറസ്റ്റിൽ

Synopsis

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ  1,283  പേരിൽ 72 ശതമാനം യമനികളും  25 ശതമാനം എത്യോപ്യക്കാരും  3 ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്.

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  21,151 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 13,799 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​  4,768 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,584 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ  1,283  പേരിൽ 72 ശതമാനം യമനികളും  25 ശതമാനം എത്യോപ്യക്കാരും  3 ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 67 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 8 പേരെ കസ്​റ്റഡിയിലെടുത്തു.

Read Also - സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ട് മലയാളികൾക്ക് പരിക്ക്

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണ​െമന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുമനസ്സുകളുടെ സഹായം തുണയായി, സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പ്രവാസി നാട്ടിലെത്തി
പൊലീസ് ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കി; കുവൈത്തിൽ പാകിസ്ഥാനി യുവാവ് പിടിയിൽ