ഡാലസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു

By Web TeamFirst Published Jul 22, 2022, 11:53 PM IST
Highlights

66 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റു വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡാലസ് കൗണ്ടി അധികൃതര്‍ അറിയിച്ചു.

ഡാലസ്: ഡാലസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു. ഈ സമ്മര്‍ സീസണില്‍ ചൂടു മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഡാലസ് കൗണ്ടിയിലേത്. 

66 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റു വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡാലസ് കൗണ്ടി അധികൃതര്‍ അറിയിച്ചു. ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ പുറത്തു പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ധാരാളം വെള്ളം കുടിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

ഉഷ്ണതരംഗത്തിനിടെ വെയിലില്‍ ഭക്ഷണം പാകം ചെയ്ത് യുവാവ്

കൊടും ചൂടിൽ ചുട്ടുപഴുത്ത് യൂറോപ്പ്: ബ്രിട്ടനിൽ ഉയർന്ന താപനില, കൃഷിഭൂമി നശിച്ചു; ഉഷ്ണതരഗത്തിൽ മരണവും ഉയരുന്നു

ദില്ലി: യൂറോപ്പിൽ വേനൽ കാലമായതോടെ കൊടും ചൂടിൽ നട്ടംതിരിഞ്ഞ് ജനം. കാലാവസ്ഥയിലെ മാറ്റം വലിയ തോതിലുള്ള കാർഷിക നാശത്തിനും തീ പിടിത്തതിനും കാരണമായിട്ടുണ്ട്. കാട്ടുതീ പടർന്ന് വീടുകൾ കത്തിനശിക്കുകയും ഉഷ്ണതരംഗത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. യൂറോപ്പിലെ ഓരോ രാജ്യത്തും വ്യാപകമായ നാശനഷ്ടം സംഭവിച്ചതായി ഇവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബ്രിട്ടനിൽ ചരിത്രത്തിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ജർമനിയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. പോർച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായാണ് പുറത്തു വരുന്ന വാർത്തകൾ. ഈ മാസം 12 ന് ശേഷം മാത്രം ഫ്രാൻസിൽ 50000 ത്തോളം ഏക്കർ ഭൂമിയാണ് കത്തി നശിച്ചത്.

വരാനിരിക്കുന്ന ദിവസങ്ങളിലും ഉഷ്ണം കടുക്കുമെന്നാണ് ഐക്യ രാഷ്ട്ര സംഘടന നൽകുന്ന മുന്നറിയിപ്പ്. കൊടും ചൂട് കാരണം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രമായി നിലനിൽക്കുമെന്നും ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലുള്ള അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്.

യൂറോപ്പില്‍ ഉഷ്ണതരംഗം; ഫ്രാന്‍സില്‍ 11,500 പേരെ ഒഴിപ്പിച്ചു, സ്പെയിനിലും പോര്‍ച്ചുഗലില്ലുമായി മരണം 1000

യൂറോപ്പിലെ മറ്റൊരു പ്രധാന രാജ്യമായ ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായാണ് പുറത്ത് വരുന്ന വിവരം. ഇറ്റലിയിൽ അഞ്ച് പ്രധാന നഗരങ്ങളിൽ, ഭരണകൂടം വരൾച്ചാ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വൻകരയിലെ മറ്റൊരു വലിയ രാജ്യമായ ഫ്രാൻസിൽ ചൂട് കുത്തനെ ഉയർന്നത് റെയിൽ ഗതാഗതത്തെ ബാധിച്ചു. റെയിൽ പാളങ്ങൾ നിയന്ത്രണാതീതമായി ചൂടാകുന്നത് വെല്ലുവിളിയാണ് ഫ്രാൻസിൽ സൃഷ്ടിക്കുന്നത്.

click me!