ഉഷ്ണതരംഗം എത്രമാത്രം ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണെന്ന് പറയാതെ തന്നെ ഏവര്‍ക്കും അറിയുമായിരിക്കും. പലപ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ ഒന്നും ചൂടിന്‍റെ കൃത്യമായ തീവ്രത നമുക്ക് എളുപ്പത്തില്‍ മനസിലാകണമെന്നില്ല. 

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ( Climate Change ) അന്തരീക്ഷത്തിലെ താപനിലയില്‍ വ്യത്യാസം വരാറുണ്ട്. ഇത് സ്വാഭാവികമായും നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളെയും സ്വാധീനിക്കാറുമുണ്ട്. അത്തരത്തില്‍ ആരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നൊരു കാലാവസ്ഥാപ്രശ്നമാണ് ( Climate Change ) ഉഷ്ണതരംഗം ( Heat Wave). 

ഉഷ്ണതരംഗം ( Heat Wave) എത്രമാത്രം ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണെന്ന് പറയാതെ തന്നെ ഏവര്‍ക്കും അറിയുമായിരിക്കും. പലപ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴോ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴോ ഒന്നും ചൂടിന്‍റെ കൃത്യമായ തീവ്രത നമുക്ക് എളുപ്പത്തില്‍ മനസിലാകണമെന്നില്ല. 

അതേസമയം ചില പരീക്ഷണങ്ങളിലൂടെ താപനിലയുടെ തോത് നമുക്ക് മനസിലാക്കാവുന്നതാണ്. അങ്ങനെ ഏറ്റവും ലളിതമായി താപനിലയുടെ തോത് മനസിലാക്കാൻ വെയിലില്‍ ഭക്ഷണം പാകം ചെയ്ത് കാണിച്ചിരിക്കുകയാണ് യുകെയില്‍ നിന്നൊരാള്‍. 

യൂറോപ്പിലും ബ്രിട്ടനിലും മുമ്പെങ്ങുമില്ലാത്തവിധത്തിലുളള ചൂടാണ് നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ജൂലൈ 18 യുകെയില്‍ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ചൂട് കൂടിയ ദിനമായി രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ ദിവസം എത്രമാത്രം ചൂടാണ് അനുഭവപ്പെട്ടതെന്ന് കാണിക്കാനാണ് ഡാനി ഷോ എന്ന മുപ്പതുകാരൻ പുറത്തുവച്ച് ഭക്ഷണം പാകം ചെയ്ത് കാണിച്ചത്. 

ഇതിന്‍റെ വീഡിയോ പലരും സോഷ്യല്‍ മീഡിയയിലൂടെ കണ്ടുകാണും. ഒരു മെറ്റല്‍ ഉപരിതലത്തില്‍ വച്ചാണ് ഡാനി ഭക്ഷണം പാകം ചെയ്തത്. ബേക്കണ്‍, മുട്ട എന്നിവയാണ് ഡാനി വെയിലില്‍ വച്ച് പാകം ചെയ്തെടുത്തത്. മുപ്പത് മിനുറ്റ് കൊണ്ടാണ് താനിത് പാകം ചെയ്തെടുത്തതെന്ന് ഡാനി പറയുന്നു. ഭക്ഷണം നല്ലതുപോലെ തന്നെ വെന്ത് രുചിയായി കിട്ടിയിട്ടുണ്ടെന്നും യുവാവ് അവകാശപ്പെടുന്നു. 

എന്തായാലും വ്യത്യസ്തമായ ഈ പരീക്ഷണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പൊള്ളുന്ന വെയിലാണെന്ന് കാണിക്കാൻ ഫ്ളാറ്റിന്‍റെ ജനാലയ്ക്ക് പുറത്ത് ചട്ടിവച്ച് ബുള്‍സൈ തയ്യാറാക്കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ബുള്‍സൈ വെയിലില്‍ വച്ചല്ല പാകം ചെയ്തതെന്നും അത് ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷം ജനലിന് പുറത്തേക്ക് നീട്ടിക്കാണിച്ചതാണെന്നും ഇവര്‍ തന്നെ പിന്നീട് വിശദീകരണം നല്‍കിയിരുന്നു. 

Also Read:- പൊള്ളുന്ന വെയിലില്‍ ബുള്‍സൈ തയ്യാറാക്കുന്ന യുവതി!; വീഡിയോ