ഒമാനിൽ വടക്കൻ ശർഖിയയിൽ ശക്തമായ മഴ; വാദികൾ കവിഞ്ഞൊഴുകി, ജാഗ്രതാ മുന്നറിയിപ്പ്

Published : Aug 20, 2026, 11:50 AM IST
oman rain

Synopsis

ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചു. കനത്ത മഴയെ തുടർന്ന് ഇബ്ര, അൽ മുദൈബി, ബിദിയ തുടങ്ങിയ പ്രദേശങ്ങളിലെ വാദികൾ നിറഞ്ഞൊഴുകുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്തു. അധികൃതർ വാഹനമോടിക്കുന്നവർക്കും വാദികളുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മസ്‌കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ പ്രമുഖ താഴ്‌വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

ഇബ്ര വിലായാത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ നിരവധി വാദികൾ നിറഞ്ഞു കവിഞ്ഞു. അൽ മുദൈബിയിലെ സമദ് അൽ ഷാൻ, അൽ റൗദ, ബാദ്, ഖദ്ര ബനി ദിഫ, അൽ ഐനൈൻ, അൽ ഫതഹ് എന്നിവിടങ്ങളിൽ കനത്ത മഴ രേഖപ്പെടുത്തി. അന്ദാം, അൽ ഫലിജ്, ഗബ്‌റത് അൽ വാഫി എന്നീ പ്രദേശങ്ങളിലെ വാദികളിൽ കുത്തൊഴുക്ക് അനുഭവപ്പെട്ടു.

ബിദിയയിലെ അൽ റാക്ക, അൽ വാസിൽ, അൽ ദാഹിർ ഗ്രാമങ്ങളിൽ ലഭിച്ച കനത്ത മഴയിൽ താഴ്‌വരകൾ നിറഞ്ഞൊഴുകി. അൽ ഖാബിലിലെ വാദി നാം ഗ്രാമങ്ങളിലെ സുഖ, അൽ സർം, സുവാ, ഷന്ന, അൽ അഖീദ തുടങ്ങിയ വാദികളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ദിമ വ അത്തായീനിൽ വാദി സംഹാൻ, വാദി അൽ ഖബാഹ്, വാദി അൽ ദിറ എന്നിവയുൾപ്പെടെയുള്ള പ്രമുഖ താഴ്‌വരകൾ കവിഞ്ഞൊഴുകി. വാദികളുടെ തീരങ്ങളിൽ ഉള്ളവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ജലപാതകൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പെർമിറ്റില്ലാതെ സ്വകാര്യ കാറുകളിൽ ടാക്സി സർവിസ്; ഇന്ത്യൻ പ്രവാസിയടക്കം മൂന്ന് പേർക്ക് 35,000 റിയാൽ പിഴയും നാടുകടത്തലും
യു എസ് അംബാസഡറുടെ കശ്മീർ പരാമർശം; സ്വാഗതം ചെയ്ത് കേന്ദ്രം, കടുത്ത അതൃപ്തിയുമായി പാകിസ്ഥാൻ