റാസല്‍ ഖെെമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് മരണം

Published : Dec 30, 2018, 12:23 AM ISTUpdated : Dec 30, 2018, 12:25 AM IST
റാസല്‍ ഖെെമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് മരണം

Synopsis

നാഷണല്‍ ആംബുലന്‍സിന്‍റേതാണ് ഹെലികോപ്റ്റര്‍. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ യുഎഇ സമയം വെെകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്ന് വീണ് കത്തുകയായിരുന്നു

ദുബായ്: റാസല്‍ ഖെെമയില്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാല് മരണം. റെസ്ക്യൂ ഓപ്പറേഷനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് രക്ഷാപ്രവര്‍ത്തകരും ഒരു രോഗിയുമാണ് മരണപ്പെട്ടത്. യുഎഇയിലെ ഏറ്റവും ഉയരമുള്ള പര്‍വത നിരയിലാണ് അപകടം.

മരിച്ച നാലില്‍ മൂന്ന് പേരും യുഎഇ സ്വദേശികളാണ്. കൂടാതെ ഒരാള്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശിയാണ്. ഹുമെെദ് അല്‍ സാബി, ജാസിം അല്‍ തുനെെജി, സഖ്ര്‍ അല്‍ യമാഹി എന്നിവരാണ് യുഎഇ സ്വദേശികള്‍. മാര്‍ക് ടി ആള്‍ സാബിയാണ് മരണപ്പെട്ട വിദേശി.

നാഷണല്‍ ആംബുലന്‍സിന്‍റേതാണ് ഹെലികോപ്റ്റര്‍. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ യുഎഇ സമയം വെെകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്ന് വീണ് കത്തുകയായിരുന്നു. മലയില്‍ സ്ഥാപിച്ചിരുന്ന സിപ് ലെെന്‍ കേബളില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ്, ജീവൻ പണയം വെച്ചും രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
പതിനേഴുകാരിയായ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു