
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട ഒരു വാഹനം റോഡ് നിര്‍മ്മാണ തൊഴിലാളികളിലേക്കും ഒരു പൊലീസ് വാഹനത്തിലേക്കും പാഞ്ഞുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം ഉണ്ടായത്.
ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ റോഡ് പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ നേര്‍ക്കാണ് വാഹനം പാഞ്ഞുകയറിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പൊലീസ് തുടര്‍ നിയമ നടപടികള്‍ ആരംഭിച്ചു.
Read More - കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്
കഴിഞ്ഞ ദിവസം ബഹ്റൈനില്‍ രണ്ട് കാറുകളും ഒരു ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇസ്‍തിഖ്‍ലാല്‍ ഹൈവേയിലായിരുന്നു അപകടം. 32 വയസുകാരിയാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരിയാണെന്ന വിവരം ലഭ്യമായിട്ടില്ല.
റോഡില്‍ ഒരു ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നുവെന്ന വിവരം മാത്രമാണ് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിലുള്ളത്. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read More - കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
ഇന്ധനം ചോര്‍ന്ന് പെട്രോള്‍ ടാങ്കര്‍ കത്തിനശിച്ചു
റിയാദ്: പെട്രോള്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഇന്ധനം ചോര്‍ന്ന് ടാങ്കര്‍ കത്തിനശിച്ചു. മക്കയ്ക്കു സമീപം അല്‍സൈല്‍ റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറാണ് കത്തിനശിച്ചത്.
അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. ടാങ്കര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. മക്ക സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ