കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരുന്നതിന് നിരോധനം; സുരക്ഷ ഉറപ്പാക്കാനെന്ന് അധികൃതര്‍

Published : Oct 22, 2022, 07:01 PM ISTUpdated : Oct 23, 2022, 04:23 PM IST
കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരുന്നതിന് നിരോധനം; സുരക്ഷ ഉറപ്പാക്കാനെന്ന് അധികൃതര്‍

Synopsis

 ചില സ്കൂളുകൾ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ വാട്ടർ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: ഒരു കാരണവശാലും വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിർദേശം. കുവൈത്തില്‍ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില സ്കൂളുകൾ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ വാട്ടർ കണ്ടെയ്നറുകളും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സ്കൂൾ അഡ്മിനിസ്ട്രേഷന്റെ പരിശ്രമങ്ങളുടെ ഭാ​ഗമായിട്ടാണിത്. രക്ഷിതാക്കൾ സ്കൂളുമായി സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേഷൻ അഭ്യർത്ഥിച്ചു.

Read More - കര്‍ശന പരിശോധന തുടര്‍ന്ന് ട്രാഫിക് വിഭാഗം; മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ

ഈജിപ്തുകാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അധിക ഫീസ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവേശിക്കാന്‍ ഈജിപ്തുകാര്‍ക്ക് അനുവദിക്കുന്ന ഏതിനം വിസകള്‍ക്കും ഒമ്പത് കുവൈത്തി ദിനാര്‍ നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 30 ഡോളര്‍ എന്ന തോതിലാണ് പുതിയ ഫീസ് ബാധകമാക്കിയിരിക്കുന്നത്. 

ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ ഉള്‍പ്പെടെ ഏതിനും വിസകളിലും കുവൈത്തില്‍ പ്രവേശിക്കുന്ന ഈജിപ്തുകാര്‍ക്ക് പുതിയ ഫീസ് ബാധകമാണ്. ഇതു സംബന്ധിച്ച് വിമാനത്താവളങ്ങളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സേവനം അനുഷ്ടിക്കുന്ന സിവില്‍, സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്ന ഈജിപ്തുകാരില്‍ നിന്നും ഒമ്പത് കുവൈത്തി ദിനാര്‍ എന്ന തോതില്‍ ഈടാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷം; മത്സ്യബന്ധന ഉപകരണങ്ങളടക്കം കൊള്ളയടിക്കുന്നു

ബാച്ചിലര്‍മാരുടെ 170 താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർമാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതര്‍. വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് സംഘം, വിതരണ ശൃംഖല മേഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. 

ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ക്യാമ്പയിനുകള്‍ ഊര്‍ജിതപ്പെടുത്തിയതെന്ന് ടീം ഡെപ്യൂട്ടി ഹെഡ് എം അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. മുന്നറിയിപ്പുകളോട് പ്രതികരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി മുനിസിപ്പൽ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സ്വീകരിക്കും. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിശോധനകളും അന്വേഷണങ്ങളും വർധിപ്പിക്കാൻ സമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി