
കുവൈത്ത് സിറ്റി: പുണ്യമാസത്തിൽ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കാനുള്ള പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും മാറ്റമില്ലാതെ കുവൈത്തിൽ മുഴങ്ങി. ഇപ്പോഴും ഈ പാരമ്പര്യം മുടങ്ങാതെ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്.
വിശുദ്ധ റമദാൻ മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിന്‍റെ മണിക്കൂറുകളുടെ അവസാനവും മഗ്‌രിബ് പ്രാർത്ഥനയ്ക്കുമായി കാത്തിരിക്കുമ്പോൾ അതിന്‍റെ വെടിയൊച്ചയുടെ മുഴക്കം സന്തോഷം നൽകുന്നു. സൂര്യാസ്തമയത്തിൽ കുവൈത്തിന്‍റെ ആകാശത്ത് ഇഫ്താർ പീരങ്കി മുഴങ്ങുമ്പോൾ, അത് നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കുന്ന ഒരു സൂചന മാത്രമല്ല, മറിച്ച് ഒരു വിപുലമായ ചരിത്രത്തിന്‍റെ പ്രതിധ്വനിയും കൂടിയാണ്.
Read Also - സൗജന്യമായി ലഭിച്ച ടിക്കറ്റിന് വമ്പൻ ഗ്രാൻഡ് പ്രൈസ്; ബിഗ് ടിക്കറ്റിലൂടെ പ്രവാസി സ്വന്തമാക്കിയത് 47 കോടി രൂപ
കുവൈത്തിലെ ഇഫ്താർ പീരങ്കിയുടെ പാരമ്പര്യം കുവൈത്തിലെ ഏഴാമത്തെ ഭരണാധികാരിയായ ശൈഖ് മുബാറക് അൽ സബാഹിന്‍റെ ഭരണകാലത്ത് 1907ൽ ആരംഭിച്ചതാണ്. റേഡിയോയും ആധുനിക സാങ്കേതികവിദ്യയും വ്യാപിക്കുന്നതിന് മുമ്പ് ആളുകളെ ഇഫ്താർ സമയം അറിയിക്കുന്നതിനുള്ള പ്രാഥമിക മാർഗ്ഗമായിരുന്നു ഇത്. കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപരമായ ലാൻഡ്‌മാർക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന സീഫ് കൊട്ടാരത്തിൽ നിന്നാണ് പീരങ്കി വെടിവെച്ചിരുന്നത്, നോമ്പിൻ്റെ അവസാനം അറിയിക്കുന്ന ആ റമദാൻ ഷെല്ലിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആളുകൾ അതിൻ്റെ ശബ്ദം കേട്ട് അവരുടെ മേശയ്ക്ക് ചുറ്റും ഒത്തുകൂടുമായിരുന്നു. വലിയ മാറ്റങ്ങൾ വന്നിട്ടും കുവൈത്ത് ഇപ്പോഴും ഈ പാരമ്പര്യം തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ