
റിയാദ്: മക്കയിലെ പള്ളിയിൽ വിശ്വാസികൾ പ്രദക്ഷിണം നടത്തുന്ന വിശുദ്ധ ഗേഹമായ കഅ്ബയെ പുതപ്പിക്കുന്ന ‘കിസ്‌വ’ (പുടവ) മാറ്റൽ ചടങ്ങ് ഞായറാഴ്ച. ഒരുക്കം പൂർത്തിയാക്കി ഇരുഹറം കാര്യാലയം. എല്ലാ വർഷവും മുഹറം ഒന്നിനാണ് ‘കിസ്‌വ മാറ്റൽ’ ചടങ്ങ് നടക്കാറുള്ളത്. പഴയ പുടവ മാറ്റി പുതിയത് അണിയിക്കുന്ന ചടങ്ങാണിത്.
Read Also - യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
ഏകദേശം 1,000 കിലോ പ്രകൃതിദത്തമായ പട്ടുനൂലും 120 കിലോ സ്വർണനൂലും 100 കിലോ വെള്ളിനൂലും ഉപയോഗിച്ചാണ് കിസ്‌വയുടെ നെയ്യുന്നത്. ഉയരം 14 മീറ്ററാണ്. മുകളിൽ നിന്ന് താഴേക്ക് മൂന്നിലൊന്ന് ഭാഗത്ത് 95 സെൻറീമീറ്റർ വീതിയിൽ ഒരു ബെൽറ്റും ഉണ്ട്. ഇതിെൻറ ആകെ നീളം 47 മീറ്ററാണ്.
ഒരു കിസ്‌വ നിർമിക്കാൻ വേണ്ടിവരുന്ന ചെലവ് രണ്ടേകാൽ കോടിയിലേറെ റിയാലാണ്. സ്വദേശികളായ 200ഓളം ജോലിക്കാരാണ് കിസ്‌വ നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്. ഭംഗി ചോരാതെ നെയ്യാനും സൂക്ഷിക്കാനും കേടാകാതെ നോക്കാനും ഇരുഹറം കാര്യാലയം അതീവ ശ്രദ്ധയാണ് നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam