
റിയാദ്: സൗദി അറേബ്യക്ക്(Saudi Arabia) നേരെ വീണ്ടും യമന്‍ വിമതസംഘമായ ഹൂതികളുടെ(Houthi) ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമം. യമനോട് ചേര്‍ന്നുള്ള അതിര്‍ത്തി മേഖലയായ നജ്റാനിലേക്ക് ഡ്രോണ്‍ ഉപയോഗിച്ചും പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫിലേക്ക് മിസൈല്‍ ഉപയോഗിച്ചും ആക്രമണത്തിനുള്ള ശ്രമം സൗദി നേതൃത്വത്തിലുള്ള സഖ്യസേന വിഫലമാക്കി.
ഞായറാഴ്ച രാത്രിയാണ് നജ്റാനിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച മൂന്നു ഡ്രോണുകള്‍ തൊടുത്തത്. എന്നാല്‍ ലക്ഷ്യസ്ഥാനം കാണുന്നതിന് മുമ്പ് സഖ്യസന വെടിവെച്ചിട്ടു. തിങ്കളാഴ്ച വൈകീട്ടാണ് തായിഫിലേക്ക് മിസൈല്‍ അയച്ചത്. അതും സൗദി സൈന്യം തകര്‍ത്തു. രണ്ട് സംഭവത്തിലും ആളുകള്‍ക്ക് പരിക്കോ സ്വത്തുനാശമോ ഉണ്ടായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam