റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Published : Mar 16, 2024, 12:16 PM IST
റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Synopsis

ജിസിസി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങിനെ സൗദി അറേബ്യയിലേക്കുള്ള വിവിധ തരം വിസകള്‍ വേഗത്തില്‍ ലഭ്യമാവാൻ തുടങ്ങിയതോടെ മദീനയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 

റിയാദ്: പുണ്യ മാസമായ റമദാനിൽ മദീനയിലെ പള്ളിയിൽ വൻ തിരക്ക്. ഈ വര്‍ഷം സര്‍വകാല റെക്കോഡില്‍ മദീനാ പള്ളിയിലെ വിശ്വാസികളുടെ എണ്ണമെത്തും. ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന രാത്രി നമസ്‌കാരങ്ങള്‍ റോഡുകളിലേക്ക് ഇതിനകം എത്തിക്കഴിഞ്ഞു. ജിസിസി, ടൂറിസം, ബിസിനസ്, വിസിറ്റ് എന്നിങ്ങിനെ വിവിധ തരം വിസകള്‍ വേഗത്തില്‍ ലഭ്യമായതോടെ മദീനയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ദധനവുണ്ടായി. 

റമദാനിലെ ആദ്യ ദിനങ്ങളില്‍ തന്നെ വന്‍ തിരക്കാണ് മദീനയിൽ അനുഭവപ്പെടുന്നത്. റമദാൻ അവസാന പത്തിലേക്ക് നീങ്ങുമ്പോഴേക്കും സൗദി അറേബ്യയിലെ മിക്ക സ്ഥാപനങ്ങളും അവധിയിലേക്ക് നീങ്ങും. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം വഹിക്കുക. വിവിധ ഇമാമുമാര്‍ക്ക് നേരത്തെ തന്നെ നമസ്‌കാരത്തിനുള്ള ചുമതല കൈമാറിയിരുന്നു. നോമ്പു തുറന്ന ശേഷമുള്ള രാത്രി നമസ്‌കാരങ്ങളിലാണ് റെക്കോഡ് എണ്ണം വിശ്വാസി പങ്കാളിത്തമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന, വൻ വളർച്ച കൈവരിച്ച് ഒമാൻ എയർ
ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്