
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം നല്‍കാത്ത സെക്യൂരിറ്റി ഗാര്‍ഡുമാരെയും ശുചീകരണ തൊഴിലാളികളെയും നാടുകടത്തുമെന്ന് മുന്നറിയിപ്പ്. ഓരോ കെട്ടിടങ്ങളിലെയും താമസക്കാരായ പ്രവാസികളുടെ സ്വഭാവം അവിടുത്തെ സുരക്ഷാ ജീവനക്കാര്‍ നിരീക്ഷിക്കണമെന്നും സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നുമാണ് നിര്‍ദേശം.
കെട്ടിടങ്ങളില്‍ നടക്കുന്ന റെയ്ഡുകളില്‍ അവിടെ മദ്യ നിര്‍മാണം, വേശ്യാവൃത്തി എന്നിവ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയാല്‍ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയും നടപടി സ്വീകരിച്ച് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. മദ്യ നിര്‍മാണത്തിന്റെയും വേശ്യാവൃത്തി ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രങ്ങളായി മാറിയ നിരവധി അപ്പാര്‍ട്ട്മെന്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലെ റെയ്‍ഡുകളില്‍ കണ്ടെത്തിയിരുന്നു.
കെട്ടിടത്തിലെ സെക്യൂരിറ്റി ഗാര്‍ഡുമാരുടെ അറിവില്ലാത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവിടെ സാധ്യമാവില്ലെന്നാണ് അധികൃതരുടെ നിലപാട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി കണക്കാക്കി തൊഴില്‍ കരാറുകള്‍ ഉടന്‍ റദ്ദാക്കും. കെട്ടിടത്തിന്റെ ഉടമയെ വിവരം അറിയിച്ച് കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മസ്‍കത്ത്: ഒമാനില്‍ വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 15 ശതമാനത്തിന്റെ ഇളവാണ് വരുത്തിയിരിക്കുന്നതെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍കത്ത് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു.
മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള വേനല്‍കാല കാലയളവിലേക്കാണ് നിരക്ക് കുറച്ചിരിക്കുന്നത്. എല്ലാ സ്ലാബുകളിലുമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടില്‍ (രണ്ട് അക്കൗണ്ടുകളോ അതില്‍ കുറവോ) 15 ശതമാനം നിരക്കിളവ് ലഭിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. അതേസമയം മേയ് ഒന്നിന് മുമ്പുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്ക് ഇളവിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും വെബ്‍സൈറ്റിലെ വിവിധ മാര്‍ഗങ്ങളിലൂടെയോ അല്ലെങ്കില്‍ 72727770 എന്ന നമ്പറിലെ വാട്സ്ആപിലൂടെയോ നൂര്‍ ആപ്ലിക്കേഷനിലൂടെയോ തങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ