ബഹ്റൈനിൽ നിയമം മറികടന്ന് പൊതു നിരത്തുകളിൽ ഇ-സ്കൂട്ടറുകൾ, കയ്യോടെ പിടികൂടി ട്രാഫിക് പോലീസ്

Published : Feb 27, 2025, 03:59 PM IST
ബഹ്റൈനിൽ നിയമം മറികടന്ന് പൊതു നിരത്തുകളിൽ ഇ-സ്കൂട്ടറുകൾ, കയ്യോടെ പിടികൂടി ട്രാഫിക് പോലീസ്

Synopsis

170 ഇലക്ട്രിക് സ്കൂട്ടറുകളാണ് ട്രാഫിക് പോലീസ് പിടികൂടിയത്.

മനാമ: ബഹ്റൈനിലെ പ്രധാന റോഡുകളിൽ ഇറക്കിയ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. 170 ഇലക്ട്രിക് സ്കൂട്ടറുകളാണ് പിടികൂടിയത്. കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ​ഗതാ​ഗതത്തിന് മാത്രമായി നിയുക്തമാക്കിയിരുന്ന പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്തത്. 

രാജ്യത്തെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഈ മാസം ആദ്യം മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. പൊതുവേ വേ​ഗത കുറഞ്ഞ ഈ വാഹനങ്ങൾ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോൾ അപകട സാധ്യത കൂടുതലായിരുന്നു. ഇ സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം മരണങ്ങൾക്ക് കാരണമാകുകയും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി അധികൃതർ പറഞ്ഞിരുന്നു. പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. ഇതോടെയാണ് പ്രധാന നിരത്തുകളിൽ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

read more: റമദാൻ നന്മയിൽ പുതുജീവിതം; യുഎഇയിൽ 1295 തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ വെനസ്വേല ആക്രമണം; പ്രതികരണവുമായി ഖത്തർ, 'കൂടുതൽ രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കണം, സമാധാനപരമായ പരിഹാരം വേണം'
മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു; അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ