
അബുദാബി: വ്രത കാലമായ റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളിലായുള്ള 1295 തടവുകാർക്ക് മോചനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷയുടെ ഭാഗമായി തടവുകാർക്ക് ലഭിക്കുന്ന പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
തടവുകാർക്ക് അവരുടെ ജീവിതത്തിൽ പുതിയ ഒരു തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സമൂഹത്തിലും വീടുകളിലും സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ ഉത്തരവ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. എല്ലാ വർഷവും റമദാനിന് മുന്നോടിയായി നിരവധി തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം 735 തടവുകാർക്കാണ് മോചനം ലഭിച്ചത്. ശിക്ഷാ കാലയളവിലെ സ്വഭാവം കണക്കിലെടുത്താണ് മോചനത്തിന് പരിഗണിക്കുക.
read more: പൊള്ളലേറ്റത് 60 ശതമാനത്തോളം, ബഹ്റൈനിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയവർക്ക് 10 വർഷം ശിക്ഷ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam