കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറാം

Published : Feb 01, 2025, 11:24 AM ISTUpdated : Feb 01, 2025, 01:40 PM IST
കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് ആശ്രിത വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറാം

Synopsis

സർക്കാർ കാരാറുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും അനുമതി ലഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കരാറുകൾ അവസാനിച്ചതാണെങ്കിലും നിലവിലെയോ വരാനിരിക്കുന്നതോ ആയ തൊഴിലുടമകളുടെ അം​ഗീകാരത്തോടെ മാറാവുന്നതാണ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സോ അതിനുമുകളിലോ ഉള്ളവർക്ക് അവരുടെ റസിഡൻസി ആശ്രിത വിസയിൽ നിന്നും സ്വകാര്യ മേഖലയിലെ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി നൽകി. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റേതാണ് ഉത്തരവ്. സെക്കൻഡറി സ്കൂളോ അതിൽ താഴെയോ വിദ്യാഭ്യാസ യോ​ഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Read also: സൗദിയിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു 

ഈ കൈമാറ്റം തൊഴിലുടമകൾ മാറുന്നതിന് ബാധകമായ എല്ലാ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാണ്. തൊഴിലുടമകൾക്കുള്ള നിയന്ത്രണങ്ങൾ സു​ഗമമാക്കാനാണ് ഈ തീരുമാനം. ​കൂടാതെ, സർക്കാർ കാരാറുകൾക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കും സ്വകാര്യ മേഖലയിലേക്ക് മാറാൻ അനുമതി നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ കരാറുകൾ അവസാനിച്ചതാണെങ്കിലും നിലവിലെയോ വരാനിരിക്കുന്നതോ ആയ തൊഴിലുടമകളുടെ അം​ഗീകാരത്തോടെ മാറാവുന്നതാണ്.  അതേസമയം കുവൈത്തിൽ 31,391 തൊഴിലന്വേഷകരാണ് വ്യത്യസ്ത ജോലികൾക്കായി അപേക്ഷിച്ചിരിക്കുന്നതെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പ്രൊഫഷനൽ വിദ്യാഭ്യാസം കഴിഞ്ഞവരും ഇതിൽ ഉൾപ്പെടുന്നുണ്ട്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം