ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രൂക്ഷമായി അപലപിച്ച് ഇന്ത്യ

Published : Oct 06, 2026, 04:27 PM IST
Indian flag

Synopsis

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 12 കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റവരെ ഉടനടി ഒഴിപ്പിക്കുകയും ഒമാനിലെ ഖസബിൽ വൈദ്യസഹായം നൽകുകയും ചെയ്തു.

ദില്ലി: ഹൊർമൂസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം പനാമ പതാകയേന്തിയ 'എംടി ഓൺ പീസ്' എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ചൊവ്വാഴ്ചയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണ്.

ആക്രമണത്തിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 12 കപ്പൽ ജീവനക്കാർക്ക് പരിക്കേറ്റതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ അധികൃതരുടെ സഹായത്തോടെ പരിക്കേറ്റവരെ ഉടനടി ഒഴിപ്പിക്കുകയും ഒമാനിലെ ഖസബിൽ വൈദ്യസഹായം നൽകുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ നൽകിയ പിന്തുണയ്ക്ക് ഒമാൻ സർക്കാരിന് ഇന്ത്യ നന്ദി അറിയിച്ചു.

മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം നേരിട്ട സംഭവം; സ്കൂൾ മാനേജ്‌‌മെന്റിനെ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്ത് കുവൈത്ത് വിദ്യാഭ്യാസ മന്ത്രി
സൗദിയിലെ ജിസാൻ, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്