'ഇന്ത്യ ഓഫ് വണ്ടേഴ്സ്', കുവൈത്തിൽ ഇന്ത്യൻ ടൂറിസം പ്രമോഷൻ ക്യാമ്പയിന് തുടക്കമായി

Published : Dec 25, 2025, 04:10 PM IST
india of wonders

Synopsis

കുവൈത്തിൽ 'ഇന്ത്യ ഓഫ് വണ്ടേഴ്സ്' എന്ന പേരിൽ വിപുലമായ ടൂറിസം ക്യാമ്പയിൻ ആരംഭിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും ടൂറിസം പ്രോജക്ട്സ് കമ്പനി സിഇഒ അൻവർ അബ്ദുള്ള അൽ-ഹലീലയും ചേർന്നാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിൽ 'ഇന്ത്യ ഓഫ് വണ്ടേഴ്സ്' എന്ന പേരിൽ വിപുലമായ ടൂറിസം ക്യാമ്പയിൻ ആരംഭിച്ചു. കുവൈത്ത് ടവേഴ്‌സ് പ്ലാസയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും ടൂറിസം പ്രോജക്ട്സ് കമ്പനി സിഇഒ അൻവർ അബ്ദുള്ള അൽ-ഹലീലയും ചേർന്നാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശിച്ച വേളയിൽ പ്രഖ്യാപിച്ച ഉഭയകക്ഷി പങ്കാളിത്തത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കുക, വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലെ വൈവിധ്യമാർന്ന യാത്രാ ഓപ്ഷനുകളെക്കുറിച്ച് അവബോധം നൽകുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇന്ത്യ, ആയിരക്കണക്കിന് വർഷത്തെ പൗരാണിക സംസ്കാരവും പ്രകൃതിഭംഗിയും ഒത്തുചേരുന്ന രാജ്യമാണ്. ഗൾഫ് മേഖലയിലുള്ളവർക്ക് ഇന്ത്യ പ്രിയപ്പെട്ടതാകാൻ ചില പ്രധാന കാരണങ്ങളുണ്ട്. ഹിമാലയൻ മലനിരകൾ മുതൽ കേരളത്തിലെ ശാന്തമായ കായലുകളും ഉഷ്ണമേഖലാ വനങ്ങളും വരെ അതിൽ ഉൾപ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

125 നിലകളുള്ള കൂറ്റൻ കെട്ടിടത്തിന് മുകളിൽ എമിറേറ്റ്‌സിന്‍റെ എയർബസ് എ380! 'ദുബൈ എയർ ഹോട്ടൽ' വീഡിയോക്ക് പിന്നിൽ
മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി മക്കയിലെ വിശുദ്ധ പള്ളി