
കുവൈത്ത് സിറ്റി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ (ഐസിജിഎസ്) സാർത്ഥക് 2025 ഡിസംബർ 9 മുതൽ 12 വരെ സന്ദർശനത്തിനായി കുവൈത്തിൽ എത്തും. സുരക്ഷ, പരിശീലനം, വിവരങ്ങൾ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന്‍റെയും സൗഹൃദ സമുദ്ര ബന്ധത്തിന്റെയും ഭാഗമായാണ് ഈ സന്ദർശനം.
ഐസിജിഎസ് സാർത്ഥക്കിന്‍റെ ജീവനക്കാർ സംയുക്ത അഭ്യാസങ്ങൾ, കൈമാറ്റ പരിപാടികൾ, സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ കുവൈത്ത് സഹപ്രവർത്തകരുമായി നിരവധി പ്രൊഫഷണൽ ആശയവിനിമയങ്ങളിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നാവിക മികവുകൾ പ്രദർശിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾക്കിടയിൽ പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സന്ദർശനം അവസരമൊരുക്കുന്നു.
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ 'സാർത്ഥക്', ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർധിപ്പിക്കുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയോഗിച്ചിട്ടുള്ള അത്യാധുനിക ഓഫ്‌ഷോർ പട്രോൾ വെസൽ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam