ലോക രക്തദാന ദിനം; കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

Published : Jun 13, 2026, 03:53 PM IST
blood donation camp

Synopsis

കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും അഹ്മദി ഗവർണറേറ്റ് ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, ബ്ലഡ് ഡോണേഴ്സ് കേരള, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ് എന്നിവയുടെ സഹകരണത്തോടെ അദാൻ ആശുപത്രിയിലും ബ്ലഡ് ബാങ്കിലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും അഹ്മദി ഗവർണറേറ്റ് ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിലെ ആദ്യ രക്തദാതാവായി ശൈഖ് ഹമൂദ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പങ്കെടുത്തു. ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ച വൻ പിന്തുണയ്ക്കും രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി. ഈ പങ്കാളിത്തം കരുണയുടെയും സേവന മനോഭാവത്തിന്‍റെയും ഇന്ത്യ-കുവൈത്ത് സൗഹൃദത്തിന്റെയും ശക്തമായ പ്രതീകമാണെന്ന് എംബസി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എംബസി; പാസ്‌പോർട്ട്, വിസ സേവനങ്ങൾ ബിഎൽഎസിൽ ഈ മാസം വരെ മാത്രം
തേൻ പോലെ മധുരിക്കും, വിപണി കീഴടക്കാൻ സൗദി മുന്തിരി; വാർഷിക ഉത്പാദനം 3,000 ടൺ കടന്നു