പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 15, 2022, 08:47 AM IST
പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഇയാളുടെ ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയാണ് മൃതദേഹം ആ​​ദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജഹ്റയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയർ ഉപയോ​ഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. ഇയാളുടെ ഒപ്പം ജോലി ചെയ്‍തിരുന്ന ഇന്ത്യക്കാരിയാണ് മൃതദേഹം ആ​​ദ്യം കണ്ടത്. തുടർന്ന് ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ഫോറൻസിക് വിഭാ​ഗത്തിന് കൈമാറി.


റിയാദ്: ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

Read more: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.

തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിന് സ്‌നേഹിതന്മാരായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങുകയും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി. പ്രവര്‍ത്തകരായ സലീം കൊടുങ്ങല്ലൂര്‍,യൂനുസ് മുന്നിയൂര്‍, റോയ് കോട്ടയം, അഷ്റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നല്‍കി. റിയാദില്‍ നിന്നും സിദ്ധീഖ്, മുനീര്‍ എന്നിവരുടെ സഹകാരണവും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു സഹായകമായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
യുഎഇയിൽ പുതിയ അലർട്ട്, ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി മന്ത്രാലയം