
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്‍തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ആത്മഹത്യ ചെയ്‍തയാള്‍ ഇന്ത്യന്‍ പൗരനാണെന്ന വിവരം മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read also: വിമാനത്താവളത്തിലേക്കും തിരിച്ചും സ്വന്തം കാറില്‍ ടാക്‌സി സേവനം; 60 പ്രവാസികളെ നാടുകടത്തും
താമസ, തൊഴില്‍ നിയമലംഘകരായ ഒമ്പത് പ്രവാസികള്‍ കൂടി അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഏഴു പേര്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവരാണ്. ഒരാള്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചു വരികയായിരുന്നു. മറ്റൊരാളുടെ റെസിഡന്‍സ് കാലാവധി അവസാനിച്ചിരുന്നു. അറശ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താന്‍ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനകള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ