
റിയാദ്: സൗദി അറേബ്യയിലെ മക്കയിൽ ജോലിക്കിടെ ക്രെയിൻ തലയിൽ വീണ് ഇന്ത്യൻ തൊഴിലാളി മരിച്ചു. മക്ക മസ്‍ജിദുല്‍ ഹറമിനടുത്ത് അജിയാദിലുള്ള പ്രശസ്‍തമായ ഒരു ഹോട്ടലിന്റെ പുറം ഗ്ലാസ് ജനലുകൾ വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഹോട്ടലുമായി ശുചീകരണ കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് മരിച്ച 33 കാരനായ ഇന്ത്യക്കാരൻ. എന്നാൽ ഇദ്ദേഹം ഇന്ത്യയിൽ ഏതു സംസ്ഥാനക്കാരനാണെന്ന് വിവരമില്ല. സഹപ്രവർത്തകരായ തൊഴിലാളികൾക്കൊപ്പം ഹോട്ടലിന്റെ പുറംചില്ലുകൾ വൃത്തിയാക്കുന്നതിനിടെ പതിനൊന്നാം നിലയിൽ നിന്നും പൊട്ടിവീണ ക്രെയിൻ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയുമായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മക്ക അൽ നൂർ സ്‍പെഷ്യലൈസ്ഡ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി അജ്‌യാദ് സ്റ്റേഷൻ പരിധിയിലെ പൊലീസിനേയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam