
റിയാദ്: മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് റൂമിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്‍പസമയം കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
ബിഷയിലെ അറിയപ്പെടുന്ന ഖുബൂസ് കമ്പനിയിൽ നിരവധി വർഷങ്ങളായി സെയിൽസിലും പർച്ചേസിലുമായി ജോലി ചെയ്‍തുവരികയായിരുന്നു. നാട്ടിൽ ലീവിന് പോയി വന്നിട്ട് ഏകദേശം രണ്ട് വർഷമായി. മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കുന്നതിന് വേണ്ടി ഭാര്യാ സഹോദരന്മാർ അൽഖോബാറിൽ നിന്ന് ബീഷയിൽ എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമായ സഹായങ്ങളുമായി ബിഷയിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അബുൽ റഹീം പാലുവള്ളി, റഫീഖ് കാലടി എന്നിവർ കൂടെയുണ്ട്.
കോൺസുലേറ്റിൽ നിന്നുള്ള ആവശ്യമായ രേഖകൾ ശരിയാക്കാൻ സഹായിച്ചത് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ ഇൻ ചാർജും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരം ആയിരുന്നു. ഭാര്യ മുംതാസ് ബീഗം. മക്കൾ: തസ്ലീമ, സിദ്റത്ത്, സുഹൈൽ. അബ്ദുൽ മുത്തലിബ് (ബീഷ). മാതൃസഹോദരനാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam