ലേബര്‍ ക്യാമ്പിലെ മുറിയില്‍ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമെന്ന് റിപ്പോര്‍ട്ട്

Published : Mar 27, 2023, 10:31 PM IST
ലേബര്‍ ക്യാമ്പിലെ മുറിയില്‍ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമെന്ന് റിപ്പോര്‍ട്ട്

Synopsis

ഏകദേശം അഞ്ചു ദിവസം മുമ്പ് തന്നെ വിദ്യാസാഗർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 

റിയാദ്: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. 
ജുബൈലിലെ ഹാംതെ കമ്പനി ജീവനക്കാരനായ ഇയാൾ അവരുടെ ലേബർ ക്യാമ്പിലാണ്​ താമസിച്ചിരുന്നത്. ഏകദേശം അഞ്ചു ദിവസം മുമ്പ് തന്നെ വിദ്യാസാഗർ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് മെഡിക്കൽ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Read also: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം നാലായി

മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിര്യാതനായി
റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി യുവതി മക്കയിൽ നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ ആമക്കാട് നോർത്ത് വള്ളുവങ്ങാട് തരിപ്പാടി പാലത്തിങ്ങൽ അബ്ദുല്ലയുടെ ഭാര്യ നെച്ചിക്കാട്ടിൽ സൗദത്ത് (42) ആണ് മരിച്ചത്. മൃതദേഹം മക്കയിൽ ഖബറടക്കും. മക്കൾ: ജിസാൻ ഫാരിസ്, നുസൈഫലി.

Read also: കുവൈത്തില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
സൗദി-തുർക്കി റെയിൽവേ പദ്ധതി; സാധ്യതാ പഠനം ഈ വർഷാവസാനം പൂർത്തിയാകും, മേഖലയിൽ പുതിയ വാണിജ്യ വിപ്ലവത്തിന് തുടക്കമാകുന്നു