പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രവാസിക്ക് പണവും മൊബൈല്‍ ഫോണും നഷ്‍ടമായി

By Web TeamFirst Published Nov 4, 2021, 11:52 PM IST
Highlights

കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ രണ്ട് തട്ടിപ്പുകാര്‍ പ്രവാസിയുടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും മര്‍ദിക്കുകയും ചെയ്‍തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് (Fake police). ഇന്ത്യക്കാരനായ പ്രവാസി (Indian expat) അഹ്‍മദി ഗവര്‍ണറേറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തന്റെ പണവും മൊബൈല്‍ ഫോണും നഷ്‍ടമാവുകയും മര്‍ദനമേല്‍ക്കുകയും ചെയ്‍തതായി പരാതിയില്‍ പറയുന്നു.

റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രവാസിയുടെ അടുത്തേക്ക് ചെന്ന രണ്ട് പേര്‍ തങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും പ്രവാസിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറയുകയുമായിരുന്നു. പിന്നീട് ഇയാളെ മര്‍ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചു. ശേഷം ഇയാളെ ഉപേക്ഷിച്ച് സംഘം സ്വന്തം വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. തട്ടിപ്പ് സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യഗസ്ഥര്‍ അറിയിച്ചു.

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികള്‍ അറസ്റ്റിലായി
കുവൈത്തില്‍ (Kuwait) മയക്കുമരുന്ന് കടത്തുന്നതിനിടെ (Drug smuggling) രണ്ട് പ്രവാസികള്‍ അറസ്റ്റിലായി (Two expats arrested). 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ച ബോട്ട് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കണ്ടെടുക്കുന്നതിലേക്ക് നയിച്ചത്.

റഡാറില്‍ ബോട്ട് ദൃശ്യമായതിന് പിന്നാലെ നേവല്‍ പട്രോള്‍ സംഘം ഇതിനെ പിന്തുടരുകയായിരുന്നു. രണ്ട് പ്രവാസികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്‍ത സുരക്ഷാ സേന ബോട്ട് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ഒരു പ്ലാസ്റ്റിക് കാനില്‍ ഒളിപ്പിച്ച 20 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും അറിയിപ്പില്‍ പറയുന്നു.

click me!