മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

Published : Oct 10, 2022, 06:49 PM ISTUpdated : Oct 10, 2022, 06:55 PM IST
 മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം

Synopsis

അബ്ദുൽ ലത്തീഫ് പുത്തലത്തിന്  500ഗ്രാം സ്വർണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്.

മസ്‌കറ്റ്: മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോൾഡ് റാഫിൾ  ഡ്രോയിൽ ഇത്തവണയും  സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനൻ പിള്ളക്ക് ഒരു കിലോ സ്വർണ്ണമാണ് സമ്മാനമായി  ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി. 

അബ്ദുൽ ലത്തീഫ് പുത്തലത്തിന്  500ഗ്രാം സ്വർണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്.

മുമ്പും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്. മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എത്തുന്ന ഉപഭോക്താക്കളില്‍ 90 ശതമാനം പേരും കേരളത്തിലേക്ക് യാത്രചെയ്യുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.

Read More -  രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍; സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസികള്‍

ഇന്ത്യയിലെ റുപേ കാര്‍ഡുകള്‍ ഇനി ഒമാനില്‍ ഉപയോഗിക്കാം

മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്‍മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

Read More-  പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ

ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും, സ്വൈപിങ് മെഷീനുകളിലും, ഓണ്‍ലൈന്‍ വെബ്‍സൈറ്റുകളും സ്വീകരിക്കും. ഒപ്പം ഒമാനിലെ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ ഇന്ത്യയില്‍ നാഷണല്‍ പേയ്‍മെന്റ് കോര്‍പേറേഷന്‍ ഓഫ് ഇന്ത്യയുടെ നെറ്റ്‍വര്‍ക്കുകളില്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു; അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ