പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Oct 10, 2022, 04:35 PM ISTUpdated : Oct 10, 2022, 04:53 PM IST
  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്.

റിയാദ്: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന ഉണ്ടായി ഉടൻ മരിക്കുകയുമായിരുന്നു.

30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്. പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ അൽഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കി. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

Read More: ഡ്രൈവര്‍ ശ്രദ്ധിച്ചില്ല; സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ അഞ്ചുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു

സൗദിയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി മരിച്ചു

റിയാദ്: അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചു വരാനൊരുങ്ങിയ പ്രവാസി മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം ജില്ലായിലെ കരുവാരക്കുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അദ്ദേഹം ജിദ്ദയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയത്. 

30 വർഷമായി പ്രവാസിയായ സിദ്ദീഖ് ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് - ചേക്കു, മാതാവ് - ആയിഷ. ഭാര്യ - ലൈല. അജ്മൽ, ജഫ്നാൻ ഷഫ്‌ന എന്നിവർ മക്കളാണ്. മരുമക്കൾ - അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന) എന്നിവർ സഹോദരങ്ങളാണ്.

Read More:  പ്രവാസി മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി വിദ്യാർത്ഥി മരിച്ചു

റിയാദ്: അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം (18) ആണ് മരിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 

തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹസ്സാം. 15 വർഷത്തോളം മക്കയിൽ സ്ഥിര താമസക്കാരായിരുന്ന ഹസ്സാമിന്റെ കുടുംബം കഴിഞ്ഞ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു. മാതാവ് - സീനത്ത്, സഹോദരങ്ങൾ - സയാൻ, മാസിൻ, ആയിഷ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി